ട്രഷറി തട്ടിപ്പ്: നഷ്​ടപ്പെട്ടത് 62 ലക്ഷം

തിരുവനന്തപുരം: ട്രഷറിയിൽ നടന്ന തട്ടിപ്പിൽ സർക്കാറിന്​ നഷ്​ടപ്പെട്ടത് 62.87 ലക്ഷം രൂപയെന്ന് അന്വേഷണ റിപ്പോർട്ട്. ധന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തി​ൻെറ അന്വേഷണ റിപ്പോർട്ടിലാണ് കണ്ടെത്തൽ. ബിജുലാൽ 2.75 കോടിയുടെ തട്ടിപ്പിനാണ് ശ്രമിച്ചത്. എന്നാൽ രണ്ട് കോടിയുടെ ഇടപാട് വിജയിച്ചില്ല. ട്രഷറി അക്കൗണ്ടുകളിൽനിന്ന്​ ബാക്കി മുഴുവൻ തുകയും പിൻവലിക്കാനായില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. കൂടുതൽ ജീവനക്കാർക്ക് തട്ടിപ്പിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. ട്രഷറി സോഫ്റ്റ്​വെയർ സമഗ്രമായി പരിഷ്കരിക്കണമെന്നും എല്ലാ ട്രഷറി ശാഖകളിലും സി.സി.ടി.വി സ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.