പി.എം.​എ.വൈ: മുൻകൂറായി വാങ്ങിയ 50,000 രൂപ തിരികെ നൽകണമെന്ന്​

നെടുമങ്ങാട്: നഗരസഭയിൽ പി.എം.​എ.വൈ പദ്ധതിയിൽ ഒന്നാംഘട്ടമായി വീട് നൽകിയ 750 ഓളം പേരിൽനിന്ന് മുൻകൂറായി വാങ്ങിയ 50,000 രൂപ ഇവരുടെ വീടുകൾ പൂർത്തിയായി രണ്ട് വർഷം കഴിഞ്ഞിട്ടും നഗരസഭ അധികൃതർ തിരികെ നൽകിയിട്ടില്ലെന്നും ഇത് എത്രയുംവേഗം നൽകണമെന്നും മുൻ നഗരസഭ ചെയർമാനും കൗൺസിലറുമായ വട്ടപ്പാറ ചന്ദ്രൻ, നഗരസഭ പ്രതിപക്ഷനേതാവ് ടി. അർജുനൻ, കൗൺസിലർമാരായ കെ.ജെ. ബിനു, എം.എസ്. ബിനു എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നഗരസഭ ചെയർമാന് തങ്ങൾ നിവേദനം നൽകിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു. പി.എം.​എ.വൈ പദ്ധതിയിൽ വീട് നിർമിക്കുന്നതിന് നഗരസഭ, സംസ്ഥാന-കേന്ദ്ര സർക്കാറുകൾ എന്നിവർ ചേർന്ന് നാലുലക്ഷം രൂപ നാല് ഗഡുക്കളായാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്. ഇതനുസരിച്ച് ഫലത്തിൽ ആദ്യഘട്ട ഗുണഭോക്താക്കൾക്ക് മൂന്നരലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. രണ്ട് മുതൽ അഞ്ച് വരെ ഘട്ടങ്ങളിൽ വീട് നൽകിയവരിൽനിന്ന് മുൻകൂറായി 50,000 രൂപ ഇങ്ങനെ ഇൗടാക്കിയിരുന്നുമില്ല. മാത്രമല്ല സംസ്ഥാനത്ത് മറ്റൊരു നഗരസഭയും ഇൗ പദ്ധതിയിൽ മുൻകൂറായി ഗുണഭോക്തൃ വിഹിതം എന്ന നിലയിൽ 50,000 രൂപ ഇൗടാക്കിയിരുന്നില്ലെന്നും ഇവർ ചൂണ്ടികാട്ടി. ആദ്യ ഘട്ടത്തിൽ വീട് നൽകിയവരിൽനിന്നും മുൻകൂറായി വാങ്ങിയ 50,000 രൂപ ഉടൻ തന്നെ തിരികെ നൽകുമെന്ന് അന്ന് മന്ത്രി കെ.ടി. ജലീൻ പ്രഖ്യാപിച്ചിരുന്നു. മുൻകൂറായി 50,000 രൂപ നൽകാൻ കഴിവില്ലാത്ത ഇൗ ഗുണഭോക്താക്കൾ കടം വാങ്ങിയും വളരെ ബുദ്ധിമുട്ടിയുമായിരുന്നു പണം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.