മാസ്​ക് ധരിക്കാത്ത 493 പേർക്കെതിരെ നടപടി

കൊല്ലം: മാസ്ക് ധരിക്കാതെ പൊതുസ്ഥലത്തിറങ്ങിയ 493 പേർക്കെതിരെ ജില്ലയിൽ പൊലീസ് നടപടിയെടുത്തു. ലോക്ഡൗൺ ലംഘനത്തിന് 225 കേസുകളും രജിസ്​റ്റർ ചെയ്തു. കോവിഡ് േപ്രാട്ടോകോൾ ലംഘനത്തിന് സിറ്റി പൊലീസ് 290 പേർക്കെതിരെ 178 കേസുകൾ രജിസ്​റ്റർ ചെയ്തു. നിബന്ധനകൾ ലംഘിച്ചതിന് 56 വാഹനങ്ങൾ പിടിച്ചെടുത്തു. നിർദേശം ലംഘിച്ച് വ്യാപാര സ്​ഥാപനങ്ങൾ പ്രവർത്തിപ്പിച്ചതിന് കൊല്ലം വെസ്​റ്റ്, ഇരവിപുരം, ശക്തികുളങ്ങര പൊലീസ്​ സ്​റ്റേഷൻ പരിധികളിലായി ആറ് വ്യാപാര സ്​ഥാപന ഉടമകൾക്കെതിരെയും കേസ്​ രജിസ്​റ്റർ ചെയ്തു. ലോക്​ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് റൂറൽ പൊലീസ് 47 കേസുകള്‍ രജിസ്​റ്റർ ചെയ്തു. 51 പേരെ അറസ്​റ്റ് ചെയ്തു. 42 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്ക് ഉപയോഗിക്കാത്തതിന് 102 പേർക്കെതിരെയും സാനിറ്റൈസർ ഉപയോഗിക്കാത്തതിന് രണ്ട് സ്ഥാപനങ്ങൾക്കെതിരെയും കേസ് രജിസ്​റ്റർ ചെയ്തു. ക്വാറൻറീൻ ലംഘിച്ച യുവാവ് സുഹൃത്തിനോടൊപ്പം കറങ്ങി; പൊലീസ് കേസെടുത്തു കൊല്ലം: ക്വാറൻറീൻ ലംഘിച്ച് സുഹൃത്തിനൊപ്പം കറങ്ങിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. നൈജീരിയയിൽനിന്ന് കഴിഞ്ഞ ആറിന് നാട്ടിൽ വന്ന കല്ലുംതാഴം പാൽക്കുളങ്ങര സ്വദേശിയായ 27കാരനാണ് ഹോം ക്വാറൻറീൻ ലംഘിച്ച് സുഹൃത്തായ കിളികൊല്ലൂർ സ്വദേശിയുടെ വീട്ടിലെത്തിയത്. ഇയാൾക്കെതിരെ ക്വാറൻറീൻ ലംഘനത്തിനും സുഹൃത്തിനെതിരെ കോവിഡ് േപ്രാട്ടോകോൾ ലംഘനത്തിനും കിളികൊല്ലൂർ പൊലീസ്​ കേസെടുത്തു. ഇരുവരെയും ആംബുലൻസിൽ കരിക്കോട്ടുള്ള ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.