പൊലീസുകാരനുമായി സമ്പർക്കം: നഗരൂരിലെ 48 പേരിൽ 20 പേരുടെ ഫലം നെഗറ്റിവ്

കിളിമാനൂർ: കോവിഡ് ബാധിതനായ നഗരൂർ പഞ്ചായത്തിലെ ചെമ്മരുത്തുമുക്ക് സ്വദേശിയായ പൊലീസുകാരനുമായി സമ്പർക്കം പുലർത്തിയ പ്രദേശവാസികളായ 20 പേരുടെ ഫലം നെഗറ്റിവ്. 48 പേരിൽ 22 പേരുടെ സ്രവം പരിശോധനക്കായി വെള്ളിയാഴ്ച വീണ്ടുമെടുത്തു. ആദ്യ പരിശോധനയിൽ ഫലം ലഭിക്കാത്തതിനെതുടർന്നാണ് വീണ്ടും സ്രവമെടുക്കേണ്ടിവന്നതെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. പൊലീസുകാരന് കോവിഡ് പോസിറ്റിവായതിനെതുടർന്ന് കഴിഞ്ഞ ശനിയാഴ്ച പഞ്ചായത്തിലെ അഞ്ചാം വാർഡിനെ ക​െണ്ടയിൻമൻെറ്​ സോണായി പ്രഖ്യാപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.