സിവിൽ സർവിസ്​ പരീക്ഷയിൽ 445ാം റാങ്ക് കന്യാകുമാരി ജില്ലക്കാരിക്ക്​

നാഗർകോവിൽ: അടുത്തിടെ ഫലം പ്രഖ്യാപിച്ച ലഭിച്ചു. തിരുവട്ടാറിന് സമീപം ചെറുകോൽ ഇളംപ്ലാവിള സ്വദേശി പി. പ്രഭിനയാണ് റാങ്ക് കരസ്ഥമാക്കിയത്. നിലവിൽ ഉത്തർപ്രദേശ് ലഖ്​നോവിൽ റെയിൽവേ ട്രാഫിക് സർവിസിൽ ഉദ്യോഗസ്​ഥയാണ് പ്രഭിന. മാർത്താണ്ഡം ക്രിസ്​തുരാജ മെട്രിക് സ്​കൂളിൽനിന്ന് പ്ലസ്​ ടു കഴിഞ്ഞശേഷം മധുര ത്യാഗരാജർ കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് ബിരുദം ലഭിച്ചു. തുടർന്ന് 2018 ലാണ് റെയിൽവേയിൽ ചേർന്നത്. പിതാവ് ആർ. േപ്രമചന്ദ്രൻ തമിഴ്നാട് പൊലീസിൽനിന്ന് വിരമിച്ച സബ് ഇൻസ്​പെക്ടറാണ്. മാതാവ്: പി. റെജിന. സഹോദരൻ ഡോൾവിൻ ബിസ്​നസ്​ ചെയ്തുവരുന്നു. ഐ.പി.എസ്​ ലഭിക്കുമെന്ന വിശ്വാസത്തിലാണ് പ്രഭിന. നാലുകിലോ കഞ്ചാവുമായി ആറുപേർ അറസ്​റ്റിൽ നാഗർകോവിൽ: കരുങ്കൽ കേന്ദ്രീകരിച്ച് കഞ്ചാവും ലഹരി മരുന്നുകളും വിൽപന നടത്തിവന്ന ആറംഗസംഘത്തെ കരുങ്കൽ പൊലീസ്​ പിടികൂടി. ഇവരുടെ പക്കൽനിന്ന്​ നാലുകിലോ കഞ്ചാവ് പിടിച്ചെടുത്തു. കരുങ്കൽ ആർ.സി തെരുവിൽ ജീനു (24), ജോൺ കമ്പോട് (35), തിപ്രമല സ്വദേശി ദാസൻ (21), കീഴ്കുളം സ്വദേശി ജെറോം മേക്സ്​ (26), പള്ളിയാടി സ്വദേശി ദിനേഷ്​ രാജ് (28), പള്ളിയാടി സ്വദേശി കെൻസോ (28) എന്നിവരെയാണ് കരുങ്കൽ എസ്​.ഐ മോഹനഅയ്യരുടെ നേതൃത്വത്തിൽ പിടികൂടിയത്. ബൈക്ക് റേസുമായി ബന്ധപ്പെട്ട് പൊലീസ്​ നടത്തിയ അന്വേഷമാണ് കഞ്ചാവ് സംഘത്തെ പിടികൂടാൻ കാരണമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.