തട്ടത്തുമല ലക്ഷം വീട് പുനരുദ്ധാരണം: ആദ്യഘട്ടത്തിന്​ 40 ലക്ഷത്തി​െൻറ അംഗീകാരം

തട്ടത്തുമല ലക്ഷം വീട് പുനരുദ്ധാരണം: ആദ്യഘട്ടത്തിന്​ 40 ലക്ഷത്തി​ൻെറ അംഗീകാരം കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽപെട്ട തട്ടത്തുമല ലക്ഷം വീട് പുനരുദ്ധാരണത്തിന് 40 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാന സർക്കാറി​ൻെറ ന്യൂ ലൈഫിൽ ഉൾപ്പെടുത്തി ലക്ഷം വീട് നവീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിലാണ് 40 ലക്ഷം രൂപയുടെ അംഗീകാരം ലഭിച്ചത്. ത്രിതല പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയായാണ് നടപ്പാക്കുന്നത്. നടത്തിപ്പിനായി 2019-20 വർഷത്തിൽ ഗുണഭോക്താക്കളുടെ ലിസ്​റ്റിന് ഗ്രാമസഭ അംഗീകാരം നൽകിയിരുന്നു. ആദ്യഘട്ടം 20 വീടുകളാണ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടർന്ന്, ശേഷിക്കുന്ന ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കും. ഒരു വീടിന് രണ്ടു ലക്ഷം രൂപയാണ് നവീകരണത്തിനായി നൽകുക. എസ്.സി വിഭാഗത്തിൽ 10 വീടുകളും ജനറൽ വിഭാഗത്തിൽ 10 വീടുകളും ആദ്യ ഘട്ടം നവീകരിക്കുമെന്ന്​ വാർഡ് മെംബർ ജി.എൽ. അജീഷ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.