തിരുവനന്തപുരത്ത് 386 പേര്‍ക്കുകൂടി കോവിഡ്; 304 പേര്‍ക്ക്​ രോഗമുക്തി

തിരുവനന്തപുരം: ജില്ലയിൽ വ്യാഴാഴ്​ച 386 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 304 പേര്‍ രോഗമുക്തരായി. നിലവില്‍ 7321 പേരാണ്​ രോഗം സ്ഥിരീകരിച്ച്​ ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ മൂന്നുപേരുടെ മരണം കോവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചു. അതിയന്നൂർ സ്വദേശി രാജേന്ദ്രൻ (68), തിരുവനന്തപുരം സ്വദേശിനി നീസാമ്മ (85), കൊടുങ്ങാനൂർ സ്വദേശിനി പ്രഭ (48) എന്നിവരുടെ മരണമാണ്​ കോവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചത്. ഇന്ന്​ രോഗം സ്ഥിരീകരിച്ചവരില്‍ 286 പേര്‍ക്ക്​ സമ്പര്‍ക്കത്തിലൂടെയാണ്​ രോഗബാധയുണ്ടായത്. ഇതില്‍ എട്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്ന്​ ജില്ലയില്‍ 1,606 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,521 പേര്‍ വീടുകളിലും 188 പേര്‍ സ്ഥാപനങ്ങളിലും ക്വാറൻറീനില്‍ കഴിയുന്നുണ്ട്. നിരീക്ഷണത്തിലുണ്ടായിരുന്ന 1,593 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.