കള്ളിക്കാട്ട്​ 36 പേര്‍ക്കും കുറ്റിച്ചലിൽ 10 പേർക്കും കോവിഡ്

പഞ്ചായത്തിൽ ഇതുവരെ രോഗബാധിതരായവർ 199 കാട്ടാക്കട: നെയ്യാര്‍ഡാം വിനോദ സഞ്ചാര കേന്ദ്രവും തുറന്ന ജയിലും ഉള്‍പ്പെടുന്ന കള്ളിക്കാട് ഗ്രാമപഞ്ചായത്തില്‍ കോവിഡ് രോഗികള്‍ വന്‍തോതില്‍ കൂടുന്നു. കള്ളിക്കാട് 99 പേരുടെ പരിശോധനയിൽ 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കുറ്റിച്ചൽ പഞ്ചായത്തില്‍ 47 പേരെ പരിശോധിച്ചപ്പോൾ 10 പേർക്ക് പോസിറ്റീവായി. നിരപ്പൂക്കാലയിൽ 10 പേർക്കും, കള്ളിക്കാട് പെരിഞ്ഞാംകടവിൽ ഏഴുപേർക്കും, മൈലക്കരയിൽ അഞ്ചുപേർക്കും, തേവൻകോട് നാലുപേർക്കും, കാലാട്ടുകാവ് മൂന്നുപേർക്കും, വ്ലാവെട്ടിയിൽ രണ്ടുപേർക്കും, വാവോട്, നെയ്യാർഡാം, കാളിപാറ, ചാമവിളപ്പുറം, കള്ളിക്കാട് എന്നിവിടങ്ങളിലായി ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഗ്രാമപഞ്ചായത്ത്‌ പ്രദേശത്ത് കോവിഡ് വ്യാപനം കൂടി നിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കള്ളിക്കാട് ജങ്ഷൻ ഉൾപ്പെടുന്ന കള്ളിക്കാട് വാർഡ് കണ്ടെയ്‌ൻമൻെറ് സോണാണ്‌. കുറ്റിച്ചലിൽ കോട്ടൂരിൽ നാലുപേർക്കും, കൈതയ്ക്കൽ ആറുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് രണ്ടുപേർ മരിച്ച പഞ്ചായത്തിൽ ഇതേവരെ 199 പേർ രോഗബാധിതരായി. 177 പേർ രോഗമുക്തി നേടി. ചൊവ്വാഴ്ചത്തെ 10 പേരുൾപ്പെടെ 22 പേർ മാത്രമാണ് ചികിത്സയിലുള്ളത്. കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകളിൽ പരിശോധനയില്ലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.