ലൈഫ് മിഷന്‍: 35 കുടുംബങ്ങള്‍ക്കായി കുളക്കടയില്‍ ഫ്ലാറ്റ് സമുച്ചയം

ലൈഫ് മിഷന്‍: 35 കുടുംബങ്ങള്‍ക്കായി കുളക്കടയില്‍ ഫ്ലാറ്റ് സമുച്ചയം 1.66 ഏക്കര്‍ ഭൂമിയിലാണ് ഫ്ലാറ്റ് നിര്‍മിക്കുന്നത്​ പത്തനാപുരം: സംസ്ഥാന സര്‍ക്കാറി​ൻെറ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിയായ ലൈഫ് മിഷനിലൂടെ കുളക്കട ഗ്രാമപഞ്ചായത്തില്‍ ഫ്ലാറ്റ് സമുച്ചയം ഉയരും. ഭൂരഹിതരായ 35 കുടുംബങ്ങള്‍ക്കാണ് വീട് സ്വന്തമാകുന്നത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് സ്വകാര്യ വ്യക്തിയില്‍നിന്ന് 49. 72 ലക്ഷം രൂപക്ക് വാങ്ങിയ പൂവറ്റൂര്‍ ആലുംകുന്നില്‍ കാവിന് സമീപത്തെ 1.66 ഏക്കര്‍ ഭൂമിയിലാണ് ഫ്ലാറ്റ് നിര്‍മിക്കുന്നത്. പട്ടികജാതി വികസനഫണ്ടില്‍നിന്നുള്ള അഞ്ചു ലക്ഷം രൂപയും പഞ്ചായത്ത് ജനറല്‍ ഫണ്ടില്‍നിന്ന് 45.5 ലക്ഷം രൂപയും ഉള്‍പ്പെടെ 50.5 ലക്ഷം രൂപയാണ് നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. ഹൗസിങ്​ ബോര്‍ഡിനാണ് നിര്‍മാണച്ചുമതല.കുളക്കട ഗ്രാമപഞ്ചായത്തില്‍ ഇതുവരെ 73 കുടുംബങ്ങള്‍ക്കാണ് ലൈഫിലൂടെ വീട് ലഭിച്ചത്. വീട് നിര്‍മാണം അസാധ്യമായിരുന്ന 35 കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ വീട് ലഭിക്കാന്‍ പോകുന്നതെന്ന് കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. സരസ്വതി പറഞ്ഞു.വിദ്യാർഥികളെ അനുമോദിച്ചുകടയ്ക്കൽ: കോൺഗ്രസ് കുമ്മിൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സിക്ക് എ പ്ലസ് നേടിയ ആഫിയ റഹീം, ആമിന, പ്ലസ് ടു എ പ്ലസ് നേടിയ അഫ്സൽ എന്നിവരെയും ​േജ്യാഗ്രഫിയിൽ പിഎച്ച്.ഡി നേടിയ ഹയർ സെക്കൻഡറി അധ്യാപകൻ ജസിമിനെയും ആദരിച്ചു. മണ്ഡലം പ്രസിഡൻറ് എ.എം. ഇർഷാദ്, അഹമ്മദ് കബീർ, മധുസൂദനൻ, സജീനാ ബീവി, ബി.എച്ച്. നിഫാൽ, കടയ്ക്കൽ താജുദ്ദീൻ അബ്​ദുൽ സലാം എന്നിവർ പങ്കെടുത്തു.വെളിനല്ലൂർ പഞ്ചായത്തിൽ നിയന്ത്രണം കടുപ്പിക്കുന്നു; ചന്തകൾ തുറക്കില്ലഓയൂർ: വെളിനല്ലൂർ പഞ്ചായത്തിൽ പൊലീസ് നിയന്ത്രണം കടുപ്പിക്കുന്നു. വെള്ളിയാഴ്ച മുതൽ ചന്തകൾ തുറന്നുപ്രവർത്തിക്കില്ല. അതേസമയം പൂയപ്പള്ളി പൊലീസ് സ്​റ്റേഷൻ അതിർത്തിയിലുള്ള വെളിയം, പൂയപ്പള്ളി, ഓടനാവട്ടം ജങ്ഷനുകളിലെ ചന്തകൾ കർശന നിയന്ത്രണങ്ങ​േളാടെ തുറന്ന് പ്രവർത്തിക്കും. ഇതിനായി 30 വളൻറിയർമാരെ നിയമിച്ചു. സി.ഐയുടെ നേതൃത്വത്തിൽ ചന്തകൾ പരിശോധിച്ച്​ ആളുകളെ കയറ്റി വിടുന്ന തരത്തിൽ ക്രമീകരണങ്ങൾ ഒരുക്കി. തെരഞ്ഞെടുത്ത വളൻറിയർമാർ പൊലീസി​ൻെറ നേതൃത്വത്തിൽ ചന്തകൾ നിയന്ത്രിക്കും. മത്സ്യം വാങ്ങാൻ വരുന്നവരെ നിശ്ചിത അകലം പാലിച്ച് നിർത്തും. വലിയ ജനത്തിരക്ക് ഉണ്ടാകാതെയും സാമൂഹിക അകലം പാലിക്കുന്ന തരത്തിലുമാകും നടപടിയെന്ന് അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.