ബെഡുകൾ നിറയുന്നു, 3000 കടന്ന് രോഗികൾ

തിരുവനന്തപുരം: നിയന്ത്രണങ്ങൾക്കും കരുതലിനും ജാഗ്രതക്കും പിടിച്ചുകെട്ടാനാകാതെ ജില്ലയിൽ കോവിഡ് രോഗികൾ വർധിക്കുന്നു. ശനിയാഴ്ച 14 ആരോഗ്യപ്രവർത്തകരടക്കം 259 പേർക്കുംകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3167 ആയി. ഇതര ജില്ലക്കാരായ 27 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള 25 പേരും വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 259 പേരിൽ 241 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. അതേസമയം 168 പേർക്ക് രോഗം ഭേദമായി. രോഗികളുടെ എണ്ണത്തിൽ എറണാകുളമാണ് രണ്ടാംസ്ഥാനത്ത് -886 ജഗതി ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും അറ്റൻഡർക്കും മുട്ടത്തറയിലെ ജ്യൂസ് നിർമാണക്കമ്പനിയിലെ ജീവനക്കാരനും രാജാജി നഗർ സ്വദേശിയായ തിരുവനന്തപുരം കോർപറേഷനിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. ഗൺമാന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. വെള്ളിയാഴ്ചയാണ് ഗൺമാന് പോസിറ്റീവായത്. തുടർന്ന് ആരോഗ്യപ്രവർത്തകരെത്തി സ്രവസാമ്പിളുകൾ ശേഖരിച്ചു. സെക്രട്ടേറിയറ്റിലെ ജീവനക്കാരിക്കും ഇന്നലെ കോവിഡ് ബാധിച്ചതായി കണ്ടെത്തി. ലാബ് ടെക്‌നീഷ്യയായ ജീവനക്കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ഇന്നലെയും ജോലിക്ക് എത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ സുരക്ഷ ഉദ്യോഗസ്ഥനും നേരത്തെ കോവിഡ് ബാധിച്ചിരുന്നു. ഇതിൻെറ ഭാഗമായി നടത്തിയ ആൻറിജൻ പരിശോധനയിലാണ് പോസിറ്റീവായത്. ഇന്നലെ ഏറ്റവുംകൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് തുമ്പയിലാണ് -13 പേർക്ക്. അഞ്ചുതെങ്ങ് 12, നെയ്യാർഡാം 10, പട്ടം, പരശുവയ്ക്കൽ എന്നിവടങ്ങളിൽ ഒമ്പത്, പുരയിടം എട്ട് എന്നിങ്ങനെ രോഗം പടരുകയാണ്. രോഗലക്ഷണങ്ങളുമായി 376 പേരെ ഇന്നലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 1,172 പേർ രോഗനിരീക്ഷണത്തിലായി. ജില്ലയിൽ 13,964 പേർ വീടുകളിലും 930 പേർ സ്ഥാപനങ്ങളിലും 2,685 പേർ ആശുപത്രികളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.