പ്രളയം: 254 കുടുംബങ്ങൾക്കുകൂടി 10,000 രൂപ

തിരുവനന്തപുരം: ദുരന്ത പ്രതികരണനിധിയുടെ മാനദണ്ഡപ്രകാരം 2019 ലെ പ്രളയദുരിതബാധിതരായ 254 കുടുംബങ്ങൾക്ക് 10,000 രൂപ വീതം അനുവദിച്ചു. പ്രളയസമയത്ത് ക്യാമ്പുകളിൽ കഴിഞ്ഞ ഇവർക്ക് കൂടി തുക അനുവദിക്കണമെന്ന് ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതി​ൻെറ അടിസ്ഥാനത്തിലാണ് ഒരു കുടുംബത്തിന് 10,000 രൂപ വീതം 25.40 ലക്ഷം അനുവദിച്ച് ഉത്തരവായത്. ദുരന്തബാധിതരുടെ അക്കൗണ്ടിൽ തുക നിക്ഷേപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.