വെറ്ററിനറി പോളിക്ലിനിക് 24 മണിക്കൂർ പ്രവർത്തനമാരംഭിച്ചു

നെടുമങ്ങാട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 'ശോഭനം 2020' പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്ക് ആശ്വാസമായി നെടുമങ്ങാട് വെറ്ററിനറി പോളിക്ലിനിക് വിളക്കണയാതെ 24 മണിക്കൂറും പ്രവർത്തനമാരംഭിച്ചു. പദ്ധതിയുടെ ഉദ്​ഘാടനം നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ലേഖ വിക്രമൻ അധ്യക്ഷയായി. വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ആർ. മധു സ്വാഗതവും സീനിയർ വെറ്ററിനറി സർജൻ ഡോ. സൈര നന്ദിയും പറഞ്ഞു. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. പ്രേം ജെയിൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാന്മാരായ പി. ഹരികേശൻ നായർ, ഗീതാകുമാരി, കൗൺസിലർ വിനോദിനി, അസി. പ്രോജക്ട് ഒാഫിസർ ഡോ. ബോബി എസ്. മാനുവൽ എന്നിവർ സംസാരിച്ചു. ചിത്രം: sobhanam ndd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.