ചിറയിൻകീഴ്-അഞ്ചുതെങ്ങ് പഞ്ചായത്തുകളിലായി 24 പേർക്ക് കൂടി കോവിഡ്​

ആറ്റിങ്ങൽ: ചിറയിൻകീഴ്-അഞ്ചുതെങ്ങ് പഞ്ചായത്തുകളിലായി 24 പേർക്ക് കൂടി രോഗബാധ കണ്ടെത്തി. അഞ്ചുതെങ്ങിൽ 50 പേരെ പരിശോധിച്ചതിൽ 10 പേർക്കും ചിറയിൻകീഴ് പുളുന്തുരുത്തിയിൽ നടത്തിയ 47 പേരുടെ പരിശോധനയിൽ 14 പേർക്കും രോഗം സ്ഥിരീകരിച്ചു. ചിറയിൻകീഴ് താലൂക്കാശുപത്രിയിലും സ്രവപരിശോധന തുടരുന്നു. അഞ്ചുതെങ്ങിലുള്ള എട്ടുപേരും പുതുക്കുറിച്ചിയിലുള്ള ഒമ്പത്​ പേരും വ്യാഴാഴ്ച രോഗം ഭേദമായി പുറത്തിറങ്ങി. അകത്തുമുറി എസ്.ആർ മെഡിക്കൽ കോളജിലെ കോവിഡ് ചികിത്സാകേന്ദ്രത്തിൽ നിന്ന്​ ആറുപേരും നെടുങ്ങണ്ട ബി.എഡ് ട്രെയിനിങ്​ കോളജിലെ കോവിഡ് സൻെററിൽ നിന്ന്​ രണ്ട്​ പേരുമാണ് അഞ്ചുതെങ്ങുകാരായി പുറത്തിറങ്ങിയത്. നെടുങ്ങണ്ടയിൽ നിന്നിറങ്ങിയ ബാക്കി ഒമ്പതുപേർ പുതുക്കുറിച്ചി നിവാസികളാണ്. രോഗം ഭേദമായി പുറത്തിറങ്ങിയവരെ പൂക്കൾ നൽകിയും കരഘോഷങ്ങളോടെയും യാത്രയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.