വിലക്കുലംഘനം: 23പേര്‍ക്കെതിരെ കേസ്

മാസ്ക് ധരിക്കാത്ത 119 പേർക്കെതിരെയും കേസ്​ തിരുവനന്തപുരം: തലസ്ഥാനത്ത് പുതുതായി മൈക്രോ കണ്ടെയ്​ൻമൻെറ്​ സോണുകളായി പ്രഖ്യാപിച്ച വാഴോട്ടുകോണം, പൂജപ്പുര, വെള്ളാർ, വാര്‍ഡുകളിലെ പുതിയ കണ്ടെയ്​ൻമൻെറ്​ വാര്‍ഡുകളിലെ പുതിയ മൈക്രോ കണ്ടെയ്​ൻമൻെറ്​ സോണുകളായ പ്രദേശങ്ങളിലേക്ക് കടന്നുവരുന്ന റോഡുകള്‍ അടച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. ഞായറാഴ്​ച നടത്തിയ പരിശോധനയിൽ വിലക്കുലംഘനം നടത്തിയ 23 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്- പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്ത 119 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 18 പേരിൽ നിന്നുമായി 27,400 രൂപ പിഴ ഈടാക്കുകയും ചെയ്തു. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ അഞ്ച്​ വാഹനങ്ങൾക്കെതിരെയും കോവിഡ് മാർഗനിദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ച രണ്ട് കടകൾക്കെതിരെയും ഞായറാഴ്ച നിയമ നടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.