വിദേശത്തുനിന്ന്​ കടത്താൻ ശ്രമിച്ച 226 ഗ്രാം സ്വർണം പിടികൂടി

ശംഖുംമുഖം: വിദേശത്തുനിന്ന്​ കടത്താൻ ശ്രമിച്ച 226 ഗ്രാം സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ കസ്​റ്റംസ് പിടികൂടി. സ്വർണം കടത്താൻ ശ്രമിച്ച കാസർകോട്​ സ്വദേശി കൗസർ മുഹമ്മദ്​ അറസ്​റ്റിൽ. തിങ്കളാഴ്ച രാവിലെ ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന ഇയാൾ സ്വർണം ഫോയിൽ പേപ്പർ രൂപത്തിലാക്കി കാർബൺ പേപ്പറിൽ പൊതിഞ്ഞ് ബാഗിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.