സര്‍വകലാശാലകളിലെ 21 അനധ്യാപക തസ്തികകളിലേക്ക് നിയമനം: കരട് പി.എസ്.സി അംഗീകരിച്ചു

തിരുവനന്തപുരം: സര്‍വകലാശാലകളിലെ 21 അനധ്യാപക തസ്തികകളിലേക്ക് പി.എസ്.സി വഴിയുള്ള നിയമനത്തിന് കരട് നിര്‍ദേശങ്ങളായി. ഈ വര്‍ഷം തന്നെ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ സാധ്യത തെളിഞ്ഞു. ലാസ്​റ്റ്​ ഗ്രേഡ് സര്‍വൻെറ്സ്, ലൈബ്രേറിയന്‍, അസിസ്​റ്റൻറ് എന്‍ജിനീയര്‍, പമ്പ് ഓപറേറ്റര്‍, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍, സെക്യൂരിറ്റി ഓഫിസര്‍, ഡ്രൈവര്‍ ഗ്രേഡ്-2, സിസ്​റ്റം മാനേജര്‍, സിസ്​റ്റം അനലിസ്​റ്റ്​, പ്രോഗ്രാമര്‍ തുടങ്ങിയ തസ്തികളിലേക്കുള്ള കരട് നിര്‍ദേശങ്ങളാണ് തയാറാക്കിയത്. കരട് ഭേദഗതികളോടെ ഇന്നലെ ചേർന്ന കമീഷൻ അംഗീകരിച്ചു. ഇനി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യണം. സര്‍വകലാശാലകളിലെ ലാസ്​റ്റ്​ ഗ്രേഡ് സര്‍വൻെറ്​സ് തസ്തികയിലേക്ക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ല. സര്‍ക്കാറിൻെറ വിവിധ വകുപ്പുകളിലെ ലാസ്​റ്റ്​ ഗ്രേഡ് സര്‍വൻെറ്​സിന് സമാനമായ യോഗ്യതയാണ് സര്‍വകലാശാലകളിലേക്കും സര്‍ക്കാര്‍ നിര്‍ദേശിച്ചത്. അതിന് പി.എസ്.സിയും അനുമതി നല്‍കി. ഏഴാം ക്ലാസ് വിജയിച്ചവര്‍ക്കും ബിരുദം യോഗ്യതയില്ലാത്തവര്‍ക്കും അപേക്ഷിക്കാം. 2016 ലാണ് സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടത്. എന്നാല്‍, അസിസ്​റ്റൻറ്​, കമ്പ്യൂട്ടര്‍ അസിസ്​റ്റൻറ്​ എന്നീ രണ്ട് തസ്തികകളുടെ വ്യവസ്ഥകള്‍ മാത്രമേ സര്‍ക്കാര്‍ ഉത്തരവായിറക്കിയിരുന്നുള്ളൂ. അതനുസരിച്ച് രണ്ടു തസ്തികകളില്‍ പി.എസ്.സി വഴി നിയമനവും ആരംഭിച്ചു. മറ്റ് തസ്തികകളുടെ നിയമന വ്യവസ്ഥകള്‍ക്ക് ഇപ്പോഴാണ് അന്തിമരൂപമായത്. പ്രൈമറി സ്കൂൾ അധ്യാപക തസ്തികയിലേക്ക് (എൽ.പി.എസ്.എ, യു.പി.എസ്.എ) അപേക്ഷിച്ച 174 ഉദ്യോഗാർഥികളുടെ ഒാൺലൈൻ അപേക്ഷ കാണാതായ സംഭവത്തിൽ പി.എസ്.സിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന്​ സാങ്കേതിക സമിതി റിപ്പോർട്ട്. റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളുടെ പരാതി പി.എസ്.സി തള്ളി. ഓരോ ഉദ്യോഗാർഥിയുടെയും പ്രൊഫൈൽ പരിശോധിച്ച ശേഷമാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.