സിൽക്​ ഇന്ത്യ 2021: ഫാഷൻ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും

തിരുവനന്തപുരം: 'സിൽക് ഇന്ത്യ -2021' ഇടപ്പഴഞ്ഞി ആർ.ഡി.ആർ ഓഡിറ്റോറിയത്തിലെ പ്രദർശനവും വിൽപനയും ഡിസംബർ ഏഴുവരെ തുടരും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 200ൽപരം നെയ്​ത്തു കലാകാരന്മാരുടെ കരവിരുതിൽ തീർത്ത ഫാഷൻ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും പ്രത്യേക കല്യാണ വസ്ത്ര ശേഖരവുമാണ്​ തിരുവനന്തപുരം നിവാസികൾക്കായി ഒരുക്കിയിട്ടുള്ളത​്​. ബിഹാർ-ഭാഗൽപുരി, ടസ്സർ, കോസ ആൻഡ്​ ഖാദി സിൽക്ക്, ആസാം- മുഗ ആൻഡ്​ എറി സിൽക്, ഉത്തർപ്രദേശ്-ബനാറസ് സിൽക്ക്, ജാംദാനി, ജംമവർ, ലക്ട്രോ ചിക്കൻ, ഒറീസ-ബംകായി, സമ്പൽപുരി, മധ്യപ്രദേശ്-ചാന്ദേരി, മഹേശ്വരി, ഗുജറാത്ത്-കച്ച് എംബ്രോയിഡറി, പട്ടോള, ബാന്തിനി, രാജസ്ഥാൻ-സാംനെരി പ്രിൻറ്, ബന്ദനരി, ബ്ലോക്ക് പ്രിൻറ്, കർണാടക-കേപ് പ്രിൻഡ്​ ആൻഡ്​ ബാംഗ്ലൂർ സിൽക്ക് സാരി, ജമ്മു-കശ്മീർ-എംബ്രോയിഡറി ആൻഡ്​ താബി സിൽക്ക്, ഡ്രസ്, തമിഴ്നാട്-കോയമ്പത്തൂർ കോട്ടൺ ആൻഡ്​ കാഞ്ചീവരം സിൽക്ക് തെലുങ്കാന -ഗഡ്​വാൾ കോട്ട പട്ട്, പോച്ചംപള്ളി, നാരായൺപേട്ട്, ഛത്തിസ്ഗഡ്-കാന്ത, ട്രൈബൽവർക്ക്, കോസാസിൽക്. ആന്ധ്രാപ്രദേശ്-ധർമവാരം, വെങ്കിടാഗിരി, മഗൾഗിരി, ഉപ്പ്, കലംകാരി, പഞ്ചാബ്-ഫൂൽക്കരിവർക്ക് സ്യൂട്ട്സ് ആൻഡ്​ ഡസ്​മെറ്റീരിയൽസ്, വെസ്​റ്റ് ബംഗാൾ-ബാലുച്ചരി, കാന്ത താങ്കൽ, ജാംദാനി തുടങ്ങിയ വിവിധ സംസ്ഥനങ്ങളിലെ തനത് വസ്ത്രങ്ങളും പട്ട് ഉൽപന്നങ്ങളും നെയ്യ്ത്തുകാരിൽനിന്ന് നേരിട്ടു വാങ്ങാം. സമയം രാവിലെ 10.30 മുതൽ രാത്രി 8.30 വരെ. ​െഡബിറ്റ്, ​െക്രഡിറ്റ് കാർഡുകളും സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.