മാവേലി മലയാളം 2020 സമാപിച്ചു

തിരുവനന്തപുരം: അത്തം മുതൽ തിരുവോണം വരെ വൈവിധ്യമാർന്ന ഓണവിരുന്നൊരുക്കി ഓൺലൈൻ പ്രേക്ഷക പങ്കാളിത്തത്തിൽ പ്രതിദിനം അഞ്ച് ലക്ഷത്തോളം സാന്നിധ്യമെന്ന റെക്കോഡിട്ട 'മാവേലി മലയാളം 2020' സമാപിച്ചു. അത്തം ദിനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാവേലി മലയാളം ഓൺലൈൻ സാംസ്‌കാരിക വിരുന്നുകളുടെ ഉദ്​ഘാടനം നിർവഹിച്ചു. ഭാരത് ഭവൻ സൗത്ത് സോൺ കൾച്ചറൽ സൻെററി​ൻെറ സഹകരണത്തിലാണ് മാവേലി മലയാളം ദൃശ്യവിരുന്ന് സംഘടിപ്പിച്ചത്. തിരുവോണനാളിൽ മുഖ്യമന്ത്രി പിണറായി വിജയ​ൻെറ ഓണസന്ദേശത്തിൽ തുടങ്ങിയ മാവേലി മലയാളം 2020 സമാപനസമ്മേളനം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. മാവേലി മലയാളം ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ സാംസ്കാരികമായ ഉണർവി​ൻെറയും അതിജീവനത്തി​ൻെറയും മാതൃകയായി മാറുകയായിരുന്നുവെന്നും മലയാള നാടി​ൻെറയും മലയാള ഭാഷയുടെയും എല്ലാക്കാലത്തും നാം എത്തിപ്പിടിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന സമഭാവനയുടെ കൂട്ടായ്മയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രി ഇ. ചന്ദ്രശേഖരൻ ലോകമലയാളികൾക്ക് തിരുവോണദിന ആശംസകൾ നൽകി. മാവേലി മലയാളം 2020 രൂപകൽപന നിർവഹിച്ച ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ നന്ദി പറഞ്ഞു. തുടർന്ന് മലയാളത്തിലെ നിത്യഹരിതങ്ങളായ ഓണപ്പാട്ടുകൾ കോർത്തിണക്കി പ്രമുഖ ചലച്ചിത്ര പിന്നണി ഗായകരായ കല്ലറ ഗോപൻ, ശ്രീറാം, അനിതാ ഷേക്ക്​ എന്നിവർക്കൊപ്പം നാരായണി ഗോപനും അനുപ്രവീണും ചേർന്ന് ആലപിച്ച ശ്രാവണ സംഗീതത്തോടെ സാംസ്‌കാരിക നിറവാർന്ന മാവേലി മലയാളത്തിന്​ സമാപനമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.