ഭീതിയുടെ ഗ്രാഫ് മുകളിലേക്ക്​; കോവിഡ് രോഗികൾ 2000 കടന്നു

തിരുവനന്തപുരം: കർശന നിയന്ത്രണങ്ങളെപ്പോലും കാറ്റിൽപറത്തി ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷം. 182 പേരിൽ 170 പേർക്കും കോവിഡ് ബാധിച്ചത് സമ്പർക്കത്തിലൂടെ. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2062 ആയി. കൊല്ലം സ്വദേശിയടക്കം രണ്ടുപേർ രോഗമുക്തരായതായി ആരോഗ്യവകുപ്പ് അറിയിച്ചു. തീരപ്രദേശങ്ങളിൽനിന്ന്​ ഗ്രാമങ്ങളിലേക്ക് സമ്പർക്കം വഴി രോഗികളുടെ എണ്ണം വർധിക്കുന്നത് ആരോഗ്യവകുപ്പിനെയും ഭരണാധികാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തി. തിങ്കളാഴ്​ച പൂന്തുറയിൽ 26 പേർക്കും പുല്ലുവിളയിൽ 15 പേർക്കും ബീമാപള്ളിയിൽ ആറുപേർക്കും രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ആറുപേർ വിദേശത്തുനിന്നും ഒരാൾ ഇതരസംസ്ഥാനത്തുനിന്നും വന്നവരാണ്. നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടന്ന 57 വയസ്സുകാരനും നാല് ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. പേട്ട, പാൽകുളങ്ങര, ആറ്റുകാൽ, മണക്കാട്, കരമന, മെഡിക്കൽ കോളജ്, ഉച്ചക്കട, കരിംകുളം, വിളപ്പിൽശാല, കല്ലമ്പലം, വെള്ളായണി, പുത്തൻപാലം, പനവൂർ, പെരുമാതുറ, ഭരതന്നൂർ, നന്ദിയോട്, പന്തലക്കോട്, മണക്കാട്, കഴക്കൂട്ടം മേനംകുളം, ചീനിവിളാകം സ്വദേശികൾ, കുടപ്പനക്കുന്ന്, വെഞ്ഞാറമൂട് മാണിക്യമംഗലം, നഗരൂർ, ചൊവ്വഴ, അമ്പലത്തുമുക്ക് ഭാഗങ്ങളിലൊക്കെ തന്നെ സമ്പർക്കം വഴി രോഗം ബാധിച്ചതായി കണ്ടെത്തി. *ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കമാൻഡോകൾക്കും ജീവനക്കാർക്കും കോവിഡ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ഡ്യൂട്ടിയിലുള്ള അഞ്ച് കമാന്‍ഡോകള്‍ക്കും ഒരു ടെലികമ്യൂണിക്കേഷൻ ഉദ്യോഗസ്ഥനും ക്ഷേത്രത്തിലെ മൂന്ന് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ക്ഷേത്രത്തില്‍ സുരക്ഷാ ജോലിയിലുള്ള പൊലീസുകാരും കമാന്‍ഡോകളും നേര​േത്ത പൂന്തുറ ഉള്‍പ്പെടെ കണ്ടെയ്​ൻമൻെറ് മേഖലയില്‍ ജോലിക്ക് പോയിരുന്നു. ഇവര്‍ റൂട്ട് മാര്‍ച്ച് കഴിഞ്ഞ് ക്ഷേത്രത്തിൻെറ വടക്കേനടയിലുള്ള ഉത്സവമഠത്തിലെ ബാരക്കിലാണ് താമസിച്ചത്. ക്ഷേത്ര ഡ്യൂട്ടിയിലുള്ള കമാന്‍ഡോക​െളയും പൊലീസുകാരെയും മറ്റ് ജോലിക്ക് നിയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ സിറ്റി ​െപാലീസ് കമീഷണർക്ക് കത്ത് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് അധികൃതർ പറയുന്നു. അതേസമയം രോഗം സ്ഥിരീകരിച്ച കമാന്‍ഡോകള്‍ പൂന്തുറയില്‍ ഡ്യൂട്ടിക്ക് പോയവരല്ലെന്ന്​ പൊലീസ് അധികാരികൾ പറ‍യുന്നു. 30 ജീവനക്കാർക്ക് കൂടി കോവിഡ് പരിശോധന ആരോഗ്യവകുപ്പ് നടത്തും *184 പേർ കൂടി ആശുപത്രിയിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 184 പേരെക്കൂടി വിവിധ ആശുപത്രിയിലായി പ്രവേശിപ്പിച്ചു. 907 പേർ രോഗനിരീക്ഷണത്തിലായി. 16,928 പേർ വീടുകളിലും 1407 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ 2118 പേർ നിരീക്ഷണത്തിൽ ഉണ്ട്. *മാസ്ക് ധരിക്കാത്തതിന് 416 പേർക്കെതിരെ നടപടി സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായുള്ള ​െപാലീസ് പരിശോധനയിൽ വിലക്ക് ലംഘനം നടത്തിയ 43 പേർക്കെതിരെ സിറ്റി പൊലീസ് കേസെടുത്തു. റൂറലിൽ 179 പേരെ അറസ്​റ്റ്​ ചെയ്ത് ജാമ്യത്തിൽ വിട്ടു. മാർഗനിർ​േദശങ്ങൾ പാലിക്കാതെ യാത്ര ചെയ്ത 32 വാഹനങ്ങൾക്കെതിരെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 416 പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. സുരക്ഷാക്രമീകരണങ്ങൾ സിറ്റി ​െപാലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ ഇന്നലെ നേരിൽ സന്ദർശിച്ച് വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.