കാട്ടാക്കട മേഖലയിൽ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കാട്ടാക്കട: കാട്ടാക്കട, പൂവച്ചൽ, കള്ളിക്കാട് പഞ്ചായത്തുകളില്‍ നടത്തിയ പരിശോധനയിൽ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പൂവച്ചൽ പഞ്ചായത്തിലെ വീരണകാവ് ആശുപത്രിയിൽ 47 പേരുടെ പരിശോധനയിൽ എട്ടുപേർക്കും, കാട്ടാക്കടയിൽ 54 പേരുടെ പരിശോധനയിൽ 10 പേർക്കും, കള്ളിക്കാട് 40 പേരുടെ പരിശോധനയിൽ രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂവച്ചലിൽ തോട്ടമ്പറ, കാപ്പിക്കാട് എന്നിവിടങ്ങളിൽ മൂന്നുപേർക്ക് വീതവും, ആലമുക്ക്, പുളിങ്കോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് പോസിറ്റീവായത്. പഞ്ചായത്തിലെ കണ്ടെയ്‌ൻമൻെറ്​്​ സോണായിരുന്ന പൊന്നെടുത്തകുഴി വാർഡിനെ നിയന്ത്രങ്ങളിൽനിന്നും ഒഴിവാക്കി. കാട്ടാക്കട പഞ്ചായത്തിൽ പാറച്ചൽ നാലുപേരും, പ്ലാവൂർ രണ്ടുപേരും, അമ്പലത്തിൻകാല, കിള്ളി, പനയംകോട്, കാനക്കോട് എന്നിവിടങ്ങളിലായി ഓരോരുത്തർക്കുമാണ് പോസിറ്റീവായത്. ഇതിൽ ഏഴുപേർ വീടുകളിൽ ചികിത്സയിലാണ്. പഞ്ചായത്തിലെ ചെട്ടിക്കോണം, പൊന്നറ കണ്ടെയ്‌ൻമൻെറ് സോണാക്കി. കുറ്റിച്ചൽ പഞ്ചായത്തിൽ ബുധനാഴ്ച പരിശോധന ഇല്ലായിരുന്നു. രോഗവ്യാപനം കുറഞ്ഞതിനാൽ ഇവിടത്തെ മന്തിക്കളം, തച്ചൻകോട്, പരുത്തിപ്പള്ളി, പേഴുംമൂട് വാർഡുകളെ കണ്ടെയ്‌ൻമൻെറ് സോൺ നിയന്ത്രണങ്ങളിൽനിന്ന്​ ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.