സിസേറിയന് വിധേയയായ യുവതിക്ക് കോവിഡ്; ​േഡാക്ടർമാരടക്കം 20 ജീവനക്കാർ ക്വാറൻറീനിൽ

ഓച്ചിറ: സ്വകാര്യ ആശുപത്രിയിൽ സിസേറിയന്​ വിധേയയായ ശാസ്താംകോട്ട സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ​േഡാക്ടർമാരടക്കം 20 ജീവനക്കാരെ ആരോഗ്യ വകുപ്പ് ക്വാറൻറീനിലാക്കി. വലിയകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച 21 കാരിയെ കോവിഡ് ടെസ്​റ്റിന് വിധേയമാക്കിയിരുന്നു. പരിശോധനഫലം കിട്ടിയിരുന്നില്ല. വ്യാഴാഴ്ച വൈകീട്ട്​ മൂന്നോടെ യുവതിക്ക്​ അടിയന്തരമായി സിസേറിയൻ നടത്തുകയായിരുന്നു. കോവിഡ് പരിശോധനഫലം പോസിറ്റിവായതോടെ യുവതിയെയും കുഞ്ഞിനെയും രാത്രി 10.30 ഒാടെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ച കുലശേഖരപുരം സ്വദേശിയായ 55 കാരിയെ ഈ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ ഒമ്പത് ജിവനക്കാരെ ക്വാറൻറീനിലാക്കിയിരുന്നു. 29 ജീവനക്കാർ നിരീക്ഷണത്തിലായതോടെ ആശുപത്രിയുടെ പ്രവർത്തനവും താളം തെറ്റിയ നിലയിലാണ്. പരവൂരിൽ ആറുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു പരവൂർ: ഒരു വീട്ടിലെ മൂന്നു പേർക്കും ക്ഷേത്ര പൂജാരിക്കുമടക്കം പരവൂരിൽ ആറു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പരവൂരിൽ കോവിഡ് ബാധിതരുടെ എണ്ണം ഒമ്പതായി. തെക്കുംഭാഗത്താണ് ഒരു വീട്ടിൽ മൂന്നു പേർക്ക് രോഗം ബാധിച്ചത്. പുതിയിടം, കൂനയിൽ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും ഒല്ലാൽ ക്ഷേത്രത്തിൽ പൂജാരിയായ ആലപ്പാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. പനിയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പൂജാരിക്ക് പോസിറ്റിവായത്. ക്ഷേത്രം വക മഠത്തിൽ ഇയാൾക്കൊപ്പം താമസിച്ചുവന്ന മറ്റൊരു പൂജാരിയെ നിരീക്ഷണത്തിലാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.