കോവിഡ്-19: പൊലീസുകാരെ ആദരിച്ചു

കിളിമാനൂർ: കോവിഡ് -19 അതിവ്യാപനത്ത​ി​ൻെറ സമയത്തും രാവും പകലും അക്ഷീണം പ്രവർത്തിക്കുന്ന കിളിമാനൂർ പൊലീസ് ഉദ്യോഗസ്ഥരെ റോട്ടറി ക്ലബ് ആദരിച്ചു. കിളിമാനൂർ സ്​റ്റേഷനിലെത്തിയ റോട്ടറി ക്ലബ് ഭാരവാഹികൾ സി.ഐ മനോജ് കുമാർ, എസ്.ഐ പ്രൈജു എന്നിവരെ ആദരിച്ചു. സ്​റ്റേഷനിലേക്കാവശ്യമായ സാനിറ്റൈസർ, മാസ്ക്​ എന്നിവയും നൽകി. പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് ബസ് സ്​റ്റാൻഡിലെ ഓട്ടോ, ടാക്സി ഡ്രൈവർമാർ, യാത്രക്കാർ എന്നിവർക്കും അടയമൺ പി.എച്ച്.സി ജീവനക്കാർക്കും രോഗികൾക്കും മാസ്ക്കും സാനിറ്റൈസറും നൽകി. റോട്ടറി ക്ലബ് പ്രസിഡൻറ്​ പ്രജരാജ്, സെക്രട്ടറി സോമൻ, ജോസ്, അനിൽകുമാർ, ശ്രീകുമാർ, രാജീവ്, വിനു, പ്രഫുല്ലചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം: Kmr pho-24-2 a റോട്ടറി ക്ലബി​ൻെറ നേതൃത്വത്തിൽ കിളിമാനൂർ പൊലീസിനെ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.