കോവിഡ്​ നിരീക്ഷണത്തിൽ 1,83,900 പേർ; പുതിയ 35 ഹോട്സ്‌പോട്ടുകൾ

തിരുവനന്തപുരം: വിവിധ ജില്ലകളിലായി 1,83,900 പേരാണ് കോവിഡ്​ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,78,468 പേര്‍ വീട്/ഇൻസ്​റ്റിറ്റ്യൂഷനല്‍ ക്വാറൻറീനിലും 5432 പേര്‍ ആശുപത്രികളിലുമാണ്. 24 മണിക്കൂറിനിടെ 16,052 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ പരിശോധനക്കയച്ച 4,72,271 സാമ്പിളുകളില്‍ 7797 പേരുടെ പരിശോധനഫലം വരാനുണ്ട്. മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് ശേഖരിച്ച 85,767 സാമ്പിളില്‍ 81,543 എണ്ണം നെഗറ്റിവ് ആയി. പുതിയതായി 35 പ്രദേശങ്ങളെക്കൂടി ഹോട്സ്‌പോട്ടുകളാക്കി. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ (ക​ണ്ടെയ്​ൻമൻെറ്​ സോണ്‍: വാര്‍ഡ് 3,10), കാഞ്ചിയാര്‍ (11,12), അയ്യപ്പന്‍കോവില്‍ (1,2,3), ഉപ്പുതറ (1,6,7), ഉടുമ്പന്‍ചോല (2,3), കോടിക്കുളം (1,13), ബൈസന്‍വാലി (8), പീരുമേട് (13), സേനാപതി (9), കൊല്ലം ജില്ലയിലെ അഞ്ചല്‍ (എല്ലാ വാര്‍ഡുകളും), അലയമണ്‍ (എല്ലാ വാര്‍ഡുകളും), ഏരൂര്‍ (എല്ലാ വാര്‍ഡുകളും), എടമുളയ്ക്കല്‍ (5,6,7,8,9), ഇളമാട് (എല്ലാ വാര്‍ഡുകളും), വെളിനല്ലൂര്‍ (5,6,16), തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാല്‍ (എല്ലാ വാര്‍ഡുകളും), കുളത്തൂര്‍ (9,10,11,12,13,14), പൂവാര്‍ (7,8,9,10,11,12), പെരുങ്കടവിള (3,4,6,7,11,13), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശി (4,5,7), അകത്തേത്തറ (11), പുതുപരിയാരം (8), കുമരംപ്പുത്തൂര്‍ (16), കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് (15,18), ഉള്ളിക്കല്‍ (16), കൊളച്ചേരി (10), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (16), ഉദ്യാനപുരം (16), കാസർകോട്​ ജില്ലയിലെ ചെറുവത്തൂര്‍ (17), കാറഡുക്ക (5,9), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (7,8,9,10), കൃഷ്ണപുരം (1,2,3), തൃശൂര്‍ ജില്ലയിലെ കടങ്ങോട് (4,5), പത്തനംതിട്ട ജില്ലയിലെ മൈലപ്ര (9), എറണാകുളം ജില്ലയിലെ പല്ലാരിമംഗലം (9) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍. അഞ്ചുപ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍നിന്ന്​ ഒഴിവാക്കി. കാസർകോട്​ ജില്ലയിലെ പടന്ന (ക​ണ്ടെയ്​ൻമൻെറ്​ സോണ്‍: 12), കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി (11,18,37,43), കയ്യൂര്‍-ചീമേനി (11), ബേഡഡുക്ക (3), എറണാകുളം ജില്ലയിലെ കല്ലൂര്‍ക്കാട് (6) എന്നീ പ്രദേശങ്ങളെയാണ് ക​ണ്ടെയ്​ൻമൻെറ്​ ​ സോണില്‍നിന്ന്​ ഒഴിവാക്കിയത്. 271 ഹോട്സ്‌പോട്ടുകളാണ് നിലവിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.