രണ്ടു ദിവസത്തിനിടെ കോവിഡ് രോഗികൾ 172; രണ്ടു മരണം

*97പേർക്ക് രോഗമുക്തി കൊല്ലം: രണ്ടു ദിവസത്തിനിടെ ജില്ലയിൽ 172പേർ കോവിഡ് ബാധിതരായി. രണ്ടുപേർ കോവിഡ് ബാധിച്ച് മരിച്ചു. ആഗസ്​റ്റ്​ 13ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ, മരിച്ച കൊല്ലം കുണ്ടറ സ്വദേശി ജോസി ഭവനില്‍ ഫിലോമിന (70), ശനിയാഴ്ച മരിച്ച കൊല്ലം വിളക്കുവട്ടം സ്വദേശി സരോജിനി (72) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച 91പേർക്കും ഞായറാഴ്ച 81പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ജില്ല ജയിലിലെ 15 ഉദ്യോഗസ്ഥരും ഉൾപ്പെടും. ഒരാള്‍ വിദേശത്തുനിന്നും നാലുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 86 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്തുനിന്നുവന്ന മൂന്നു പേരും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ ആറുപേരും സമ്പർക്കം മൂലം രോഗം ബാധിച്ച 70 പേരും രണ്ടു ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും. ശനിയാഴ്ച 42പേരും ഞായറാഴ്ച 55 പേരും രോഗമുക്തി നേടി. *ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവർ വിദേശത്തുനിന്നെത്തിയ അഞ്ചൽ നെടിയറ സ്വദേശി (23), മൈനാഗപ്പള്ളി സ്വദേശി (30), പന്മന വടക്കുംതല സ്വദേശി (36), ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ തടിക്കാട് സ്വദേശി(21), നെടുവത്തൂർ ആനക്കോട്ടുർ സ്വദേശി (19), കൊല്ലം മരുത്തടി സ്വദേശി (35), തമിഴ്നാട് സ്വദേശി (38), പുനലൂർ സ്വദേശി (38), മങ്ങാട് വീട് മനവ നഗർ സ്വദേശി(40). *സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ കല്ലുവാതുക്കൽ പാരിപ്പള്ളി ഇ.എസ്.ഐ ജങ്ഷൻ സ്വദേശികളായ രണ്ടുപേർ, ചടയമംഗലം കുരിയോട് സ്വദേശികളായ അഞ്ചുപേർ, കൊല്ലം കോളജ് ജങ്ഷൻ സ്വദേശികളായ മൂന്നുപേർ, കരുനാഗപ്പള്ളി പടനായർകുളങ്ങര സ്വദേശികളായ മൂന്നുപേർ, കല്ലുവാതുക്കൽ പാരിപ്പള്ളി ഇ.എസ്.ഐ. ജങ്ഷൻ സ്വദേശികളായ രണ്ടുപേർ, അഞ്ചൽ സ്വദേശികളായ രണ്ടുപേർ, മൈലോട് പൂയപ്പളളി, ആലപ്പുഴ, വിളക്കുപാറ ഏരൂർ, ചടയമംഗലം കുരിയോട്, വെസ്​റ്റ്​ കല്ലട പെരുവേലിക്കര, ആദിച്ചനല്ലൂർ മൈലക്കാട്, അഞ്ചൽ പനയംചേരി, ഏരൂർ കാഞ്ഞുവയൽ, കല്ലുവാതുക്കൽ പാരിപ്പള്ളി സ്വദേശി, ഏരൂർ മണലിൽ സ്വദേശി, ചടയമംഗലം വെള്ളുപ്പാറ, ചടയമംഗലം വെള്ളുപ്പാറ, മയ്യനാട് മൈലപ്പൂർ, ഇളമാട്, അഞ്ചൽ, തൊടിയൂർ ഇടകുളങ്ങര, പരവൂർ തെക്കുംഭാഗം, ചടയമംഗലം കുരിയോട്, നിലമേൽ കൈതോട്, കരുനാഗപ്പള്ളി കോഴിക്കോട്, കരുനാഗപ്പള്ളി മരുതൂർകുളങ്ങര സൗത്ത്, ഇടമുളയ്ക്കൽ ഇടയം, ശാസ്താംകോട്ട രാജഗിരി, പുനലൂർ വിളക്കുവട്ടം, അലയമൺ പുല്ലാഞ്ഞിയോട്, അലയമൺ, ഇളമാട്, പന്മന ചോല, അലയമൺ കരുകോൺ, പുനലൂർ ഭരണിക്കാവ്, കൊല്ലം കോർപറേഷൻ കിളികൊല്ലൂർ കല്ലുംത്താഴം, പുനലൂർ ചെമ്മന്തൂർ, കരവാളൂർ തിറക്കൽ, ചവറ മുകുന്ദപുരം, ചടയമംഗലം കുരിയോട്, ഇളമാട്, ക്ലാപ്പന, ആദിച്ചനല്ലൂർ മൈലക്കാട് നോർത്ത്, ചവറ പട്ടത്താനം, തിരുവനന്തപുരം തിരുവല്ലം, കൊല്ലം കോർപറേഷൻ ശക്തികുളങ്ങര കല്ലുപുറം, പരവൂർ കോങ്ങൽ, ചവറ പട്ടത്താനം, കരവാളൂർ തിറയ്ക്കൽ, ചടയമംഗലം വെള്ളുപ്പാറ, ശാസ്താകോട്ട രാജഗിരി, തൊടിയൂർ ഇടക്കുളങ്ങര, പരവൂർ കുനയിൽ, അഞ്ചൽ നെടിയറ, ചവറ മുകുന്ദപുരം, മൈലോട് പൂയപ്പളളി, കൊല്ലം കോർപറേഷൻ ശക്തികുളങ്ങര കല്ലുപുറം എന്നിവിടങ്ങളിലെ ഓരോരുത്തർക്കും രോഗം ബാധിച്ചു. കരുകോൺ അലയമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തക ഇടമുളക്കൽ തടിക്കാട് സ്വദേശിനി(24), തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക കൊല്ലം കോർപറേഷൻ പള്ളിമുക്ക് സ്വദേശിനി (24) എന്നിവർക്കും സമ്പർക്കംമൂലം കോവിഡ് സ്ഥിരീകരിച്ചു. --------------------------------- കോവിഡ് സൻെററുകളിൽ ചികിത്സയിലുള്ളവർ വാളകം മേഴ്‌സി ഹോസ്പിറ്റല്‍ (80), ശാസ്താംകോട്ട സൻെറ് മേരീസ് (41), ആശ്രാമം ന്യൂ ഹോക്കി സ്​റ്റേഡിയം (67), വിളക്കുടി (78), ചന്ദനത്തോപ്പ് (62) --------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.