ദക്ഷിണ റെയിൽവേ: ഒക്​ടോബർ വരുമാനം 162.42 കോടി

തിരുവവനന്തപുരം: ഒക്​ടോബറിൽ ദക്ഷിണ റെയിൽവേ കൈകാര്യം ചെയ്​തത്​ 20.9 ലക്ഷം ടൺ ചരക്കുകൾ. ഇതുവഴി 162.42 കോടി രൂപയാണ്​ വരുമാനമായി ലഭിച്ചത്​. ഏപ്രിൽ മുതൽ ഒക്ടോബർ ​വരെയുള്ള കാലയളവിൽ 14.78 മെട്രിക്​ ടൺ ചരക്കുകളാണ്​ കടത്തിയത്​. ഇക്കാലയളവിലെ വരുമാനം 1,167.57 കോടിയും. 2.61 ലക്ഷം അരിയാണ്​ ഇക്കാലയളവിൽ മാത്രം കൈകാ​ര്യം ചെയ്​തത്​. വളങ്ങൾ, ധാന്യങ്ങൾ, സിമൻറ്​​, ഇരുമ്പ്​, ഉരുക്ക്​, കൽക്കരി എന്നിവയാണ്​ പ്രധാനമായും റെയിൽവേ വഴി എത്തിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.