രക്ഷാപ്രവർത്തനങ്ങൾക്ക് കെ.എസ്​.ആർ.ടി.സി നൽകിയത് 16 ബസുകൾ

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് പൊന്മുടിയിലെ രക്ഷാപ്രവർത്തനത്തിന്​ കെ.എസ്​.ആർ.ടി.സി ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് നൽകിയത് 16 ബസുകൾ. അടിയന്തരമായി ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിനായി ജില്ല ഭരണകൂടത്തി​ൻെറ ആവശ്യപ്രകാരമാണ് ബസുകൾ നൽകിയത്. ഈ ബസുകളിലാണ് പൊന്മുടിയിലെ ലയങ്ങളിൽനിന്നുമുള്ള ആളുകളെ മാറ്റി രക്ഷാകേന്ദ്രത്തിൽ എത്തിച്ചത്. ഇതുകൂടാതെ ഓരോ ഡിപ്പോയിൽനിന്നും അഞ്ച് ബസുകൾ വീതം ഡ്രൈവർ സഹിതം ദുരന്തനിവാരണ അതോറിറ്റി എപ്പോൾ ആവശ്യപ്പെട്ടാലും നൽകാവുന്നതരത്തിൽ തയാറാക്കി നിർത്തണമെന്ന് എല്ലാ യൂനിറ്റ് അധികാരികൾക്കും നിർദേശം നൽകിയതായി സി.എം.ഡി അറിയിച്ചു. അതീവ ജാഗ്രതാ നിർദേശത്തി​ൻെറ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഉൾപ്പെട്ടുവരുന്ന വിവിധ ഡിപ്പോകളിലെ ബസുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട യൂനിറ്റധികാരികൾ സ്വീകരിക്കണമെന്ന് സി.എം.ഡി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.