കിഴക്കന്‍മേഖലയില്‍ മാത്രം 1500 ഓളം കിടക്കകള്‍ സജ്ജം

കൊല്ലം: കോവിഡ് പ്രതിരോധത്തിന് പൂര്‍ണസജ്ജമായി ജില്ലയിലെ കിഴക്കന്‍മേഖല. തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ആരംഭിച്ച കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളില്‍ 1500 ഓളം കിടക്കകൾ സജ്ജമാക്കി. ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും താമസിക്കുവാനും പി.പി.ഇ കിറ്റുകള്‍ സൂക്ഷിക്കാനുമുള്ള മുറികള്‍ അടക്കമുള്ള എല്ലാ സൗകര്യങ്ങളും കേന്ദ്രങ്ങളില്‍ ഉണ്ട്. കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട് എ.എം.ജെ ഓഡിറ്റോറിയം (120 കിടക്കകള്‍), കലയപുരം മാര്‍ ഇവാനിയോസ് ബഥനി സ്‌കൂള്‍(150), ഇളമാട് ഹംദാന്‍ ഫൗണ്ടേഷന്‍ അറബിക് കോളജ് കെട്ടിടം(130), വെളിയം ഓടനാവട്ടം എ.കെ.എസ് ഓഡിറ്റോറിയം(105), കൊട്ടാരക്കര പുലമണ്‍ ബ്രദറണ്‍ ഹാള്‍(180), വാളകം മേഴ്‌സി ഹോസ്പിറ്റല്‍(150) എന്നിവയാണ് കൊട്ടാരക്കര താലൂക്കില്‍ പ്രവര്‍ത്തനമാരംഭിച്ച ചികിത്സാകേന്ദ്രങ്ങള്‍. പുനലൂര്‍ മുനിസിപ്പാലിറ്റിയില്‍ 200 കിടക്കകളുമായി കുതിരച്ചിറ കെ.ജി കണ്‍വെന്‍ഷന്‍ സൻെററില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. അഞ്ചല്‍ ഈസ്​റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍(130), അലയമണ്‍ കരുകോണ്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍(110), കുളത്തൂപ്പുഴ അരിപ്പ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍(100), ഏരൂര്‍ ഓയില്‍പാം എസ്​റ്റേറ്റിലെ കണ്‍വെന്‍ഷന്‍ സൻെറര്‍(100) എന്നിവയാണ് കിഴക്കന്‍ മേഖലയിലെ മറ്റ് കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങള്‍. ഇവ കൂടാതെ പുനലൂര്‍ പൈനാപ്പിള്‍ ജങ്ഷനിലെ സിംഫണി ഓഡിറ്റോറിയത്തിലും മൈലം, പൂയപ്പള്ളി, കരീപ്ര എന്നിവിടങ്ങളിലും ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമായിവരുന്നു. കോവിഡ് പ്രതിരോധത്തിന് പൊതുമേഖല ബാങ്കുകളുടെ സഹായം കൊല്ലം: കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബാങ്കുകള്‍ ചേര്‍ന്ന് 12 വിസ്‌കുകള്‍ സ്‌പോണ്‍സര്‍ ചെയ്തതായി കലക്ടർ അറിയിച്ചു. സ്​റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കേരള ബാങ്ക് എന്നിവ രണ്ടുവീതവും ഇന്ത്യന്‍ ബാങ്ക്, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ ഒന്ന് വീതവും സൗത്ത് ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ഇസാഫ് ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, കര്‍ണാടക ബാങ്ക്, തമിഴ്‌നാട് മെര്‍ക്കന്‍ടൈല്‍ ബാങ്ക്, സിറ്റി യൂനിയന്‍ ബാങ്ക്, ബന്ധന്‍ ബാങ്ക് എന്നിവ കൂട്ടായുമാണ് സംഭാവന ചെയ്തത്. ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, സ്​റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, ഇസാഫ് ബാങ്ക് എന്നിവ ചേര്‍ന്ന് അഞ്ഞൂറോളം റെയിന്‍കോട്ടുകളും ഫേസ് ഷീല്‍ഡുകളും പൊലീസുകാരുടെ ഉപയോഗത്തിനായി സംഭാവന ചെയ്തു. ക​െണ്ടയ്​ന്‍മൻെറ്​ സോണുകള്‍ അടച്ചിടുന്നതിന് ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, സ്​റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ചേര്‍ന്ന് ബാരിക്കേഡുകള്‍ സംഭാവന ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.