അയിരൂർ പൊലീസ് സ്​റ്റേഷനിലെ 14 പേർക്ക് കോവിഡ്

വർക്കല: അയിരൂർ പൊലീസ് സ്​റ്റേഷനിലെ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഉൾപ്പെടെ 14 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. എസ്.ഐ നിലവിൽ ക്വാറൻറീനിലാണ്. കഴിഞ്ഞയാഴ്ച അറസ്​റ്റിലായ പോക്സോ കേസിലെ പ്രതിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് അയിരൂർ സ്​റ്റേഷനിലെ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ പരിശോധനക്ക് വിധേയമായത്. തിങ്കളാഴ്ച പരിശോധന ഫലം വന്നപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് വർക്കല എസ്.ഐ അയിരൂർ സ്​റ്റേഷ​ൻെറ താൽക്കാലിക ചുമതല കൂടി വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗത്തിനും ഡോക്ടർക്കും കോവിഡ് വര്‍ക്കല: ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇടവ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടര്‍, നഴ്‌സിങ് അസിസ്​റ്റൻറ്​, ഓഫിസ് അസിസ്​റ്റൻറ്​, ആശാവര്‍ക്കര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.