യുവതിയെ പ്രണയിച്ചതിന് വധശ്രമം; പ്രതിക്ക് 14 വർഷം തടവ്

കൊല്ലം: ബന്ധുവായ യുവതിയുമായി പ്രണയിച്ചതിൻെറ പേരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതിക്ക് 14 വർഷവും പത്ത് മാസവും തടവ് ശിക്ഷ. 31,500 രൂപ പിഴ. പിഴ ഒടുക്കാതിരുന്നാൽ 11 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പാരിപ്പള്ളി വില്ലേജിൽ കരിമ്പല്ലൂർ ചേരിയിൽ, പത്മ നിവാസിൽ പ്രവീണിനെയാണ് (50) കൊല്ലം അഡീഷനൽ അസി. സെഷൻസ്​ ജഡ്ജ് എ. സമീർ ശിക്ഷിച്ചത്. 2010 നവംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. രണ്ടാം പ്രതിയുടെ മകളുമായി സ്​നേഹത്തിലായിരുന്ന പാരിപ്പള്ളി കരിമ്പാലൂർ സാഗരയിൽ ഷാജിയെ മാരകായുധങ്ങളുമായി വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഷാജിയുടെ അച്ഛൻ സോമനെയും അമ്മ സരളയെയും ഗർഭിണിയായ സഹോദരി സിന്ധുവിനെയും ആക്രമിച്ച്​ പരിക്കേൽപിച്ചു. ആക്രമണത്തിൽ ഒന്നാംപ്രതി പ്രവീണിനൊപ്പം കരിമ്പാലൂർ ബിനു നിവാസിൽ ബാബു, സരസ്വതി മന്ദിരത്തിൽ കൊച്ചുബേബി എന്ന ബാബുരാജ്, സഹോദരൻ വലിയ ബേബി എന്നുവിളിക്കുന്ന സുധീർ, എം.എസ്​. സദനത്തിൽ മധുസൂദനൻ പിള്ള എന്നിവർ പങ്കാളികളായിരുന്നു. രണ്ടാംപ്രതി ബാബു, മൂന്നാംപ്രതി ബാബുരാജ്, നാലാംപ്രതി സുധീർ എന്നിവർക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അവരുടെ കേസ്​ പ്രത്യേക വിചാരണക്കായി ഉത്തരവിട്ടു. പാരിപ്പള്ളി പൊലീസ്​ സ്​റ്റേഷൻ സബ് ഇൻസ്​പെക്ടറായിരുന്ന എൻ. ഗിരീഷാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. േപ്രാസിക്യൂഷനുവേണ്ടി പബ്ലിക് േപ്രാസിക്യൂട്ടർമാരായ വി. വിനോദ്, എ. നിയാസ്​, എസ്​. ശാലിനി എന്നിവർ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.