കോവിഡ്: കിളിമാനൂരിൽ 11 പേർക്ക് പോസിറ്റിവ്, കർശന ജാഗ്രതക്ക് നിർദേശം

കിളിമാനൂർ: ഒരാഴ്ചയിലെ ഇടവേളക്കുശേഷം കിളിമാനൂർ, പഴയകുന്നു​േമ്മൽ പഞ്ചായത്തുകളെ ഭീതിയിലാക്കി വീണ്ടും കോവിഡ് -19 പോസിറ്റിവ് കേസുകൾ. രണ്ടിടത്തുമായി വിദ്യാർഥികളടക്കം 11 പേരുടെ ഫലമാണ് ഞായറാഴ്ച പോസിറ്റിവായത്. നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കമുണ്ടായിരുന്ന 31 പേർക്കായി കഴിഞ്ഞദിവസം തട്ടത്തുമല ജി.എച്ച്.എസ്.എസിൽ ​െവച്ച് സ്രവപരിശോധന നടത്തിയിരുന്നു. ഇതി​ൻെറ ഫലം ഞായറാഴ്ച വന്നതിലാണ് പഴയകുന്നു​േമ്മൽ പഞ്ചായത്തിൽ ഒമ്പതുപേർക്കും കിളിമാനൂർ പഞ്ചായത്തിൽ രണ്ടു പേർക്കും പോസിറ്റഇവ് സ്ഥിരീകരിച്ചത്. കിളിമാനൂർ പഞ്ചായത്തിലെ പോങ്ങനാട്, പഴയചന്ത സ്വദേശികളായ 52 ഉം 67 ഉം വയസ്സുള്ള രണ്ടുപുരുഷന്മാർക്കാണ് പോസിറ്റിവായത്. പഴയകുന്നു​േമ്മൽ പഞ്ചായത്തിലെ അടയമണിൽ കഴിഞ്ഞദിവസം പോസിറ്റിവായ യുവാവി​ൻെറ പിതാവ്​ (58), അമ്മൂമ്മ (85) കുട്ടി (11) എന്നിവർക്കും കാനാറയിൽ ഒരു വീട്ടമ്മക്കും (39) അവരുടെ ഏഴ്​, 13 വയസ്സുള്ള രണ്ടുമക്കൾക്കും പോസിറ്റിവായിട്ടുണ്ട്. കുന്നുമ്മലിൽ യുവാവ് (42), മഹാദേവേശ്വരത്ത് മറ്റൊരു യുവാവ് (30), കൊപ്പം, ചെറുനാരകംകോട് ഒരു മധ്യവയസ്കൻ (45) പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാം നിരീക്ഷണത്തിലാണെന്നും ഇവരുമായി സമ്പർക്കം പുലർത്തിയിട്ടുള്ളവരെ കണ്ടെത്തുന്നതിനായി ആരോഗ്യ വകുപ്പ് നടപടികളാരംഭിച്ചിട്ടുണ്ടെന്നും ബി. സത്യൻ എം.എൽ.എ അറിയിച്ചു. ആരോഗ്യ വകുപ്പും പഞ്ചായത്തും നൽകുന്ന എല്ലാ മുന്നറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും ജാഗ്രതാ നിർദേശങ്ങൾ കർശനമായും പാലിക്കുന്ന മേഖലകളിൽ രോഗവ്യാപനം തടയാൻ സാധിച്ചിട്ടുള്ളതായും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.