തിരുവനന്തപുരം: ജലജീവന്‍ പദ്ധതിക്ക് കീഴില്‍ ഗ്രാമീണമേഖലയില്‍ അടുത്ത 100 ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നരലക്ഷം ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കാനുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി വാട്ടര്‍ അതോറിറ്റി ഉന്നതോദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പഞ്ചായത്ത് തലത്തില്‍ പദ്ധതിനിര്‍വഹണം വേഗത്തിലാക്കാന്‍ തദ്ദേശസ്വയംഭരണ മന്ത്രിയുമായി ചേർന്ന്് തീരുമാനം കൈക്കൊള്ളുമെന്നും മന്തി അറിയിച്ചു. ജലജീവന്‍ മിഷന് പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നതിനുള്ള സ്റ്റേറ്റ് ലെവല്‍ സ്കീം സാങ്ഷനിങ് കമ്മിറ്റി വ്യാഴാഴ്ച യോഗം ചേരും. ഭരണാനുമതി ലഭ്യമായതിനുശേഷം പദ്ധതികള്‍ക്ക് സാങ്കേതികാനുമതി നല്കി ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കും. പദ്ധതികളുടെ അനുമതികള്‍ എത്രയും വേഗം നല്‍കണമെന്നും ഈ വര്‍ഷം 21.42 ലക്ഷം കണക്ഷന് നല്‍കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ കൈെക്കാള്ളണമെന്നും പദ്ധതിക്ക് ആവശ്യമായ പണം ആവശ്യാനുസരണം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. 14 ജില്ലകളിലായി 16.47 ലക്ഷം കണക്ഷനുകള്‍ നല്‍കാനായുള്ള 4343.42 കോടി രൂപയുടെ 719 ഡി.ഇ.ആര് ഇതുവരെ അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.