Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജലജീവന്‍: 100...

ജലജീവന്‍: 100 ദിവസത്തിനുള്ളില്‍ ഒന്നരലക്ഷം കുടിവെള്ള കണക്​ഷന്‍ നല്‍കാന്‍ ഒരുക്കം

text_fields
bookmark_border
തിരുവനന്തപുരം: ജലജീവന്‍ പദ്ധതിക്ക്​ കീഴില്‍ ഗ്രാമീണമേഖലയില്‍ അടുത്ത 100 ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നരലക്ഷം ഗാര്‍ഹിക കുടിവെള്ള കണക്​ഷനുകള്‍ നല്‍കാനുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി വാട്ടര്‍ അതോറിറ്റി ഉന്നതോദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പഞ്ചായത്ത്​ തലത്തില്‍ പദ്ധതിനിര്‍വഹണം വേഗത്തിലാക്കാന്‍ തദ്ദേശസ്വയംഭരണ മന്ത്രിയുമായി ​ചേർന്ന്​്​ തീരുമാനം കൈക്കൊള്ളുമെന്നും മന്തി അറിയിച്ചു. ജലജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നതിനുള്ള സ്​റ്റേറ്റ് ലെവല്‍ സ്കീം സാങ്ഷനിങ് കമ്മിറ്റി വ്യാഴാഴ്​ച​ യോഗം ചേരും. ഭരണാനുമതി ലഭ്യമായതിനുശേഷം പദ്ധതികള്‍ക്ക് സാങ്കേതികാനുമതി നല്‍കി ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കും. പദ്ധതികളുടെ അനുമതികള്‍ എത്രയും വേഗം നല്‍കണമെന്നും ഈ വര്‍ഷം 21.42 ലക്ഷം കണക്​ഷന്‍ നല്‍കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ കൈ​െക്കാള്ളണമെന്നും പദ്ധതിക്ക് ആവശ്യമായ പണം ആവശ്യാനുസരണം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. 14 ജില്ലകളിലായി 16.47 ലക്ഷം കണക്​ഷനുകള്‍ നല്‍കാനായുള്ള 4343.42 കോടി രൂപയുടെ 719 ഡി.ഇ.ആര്‍ ഇതുവരെ അംഗീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story