മകളെ പീഡിപ്പിച്ചയാൾക്ക്​ 10 വർഷം കഠിന തടവും പിഴയും

കൊല്ലം: മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കൊല്ലം ഫസ്​റ്റ്​ അഡീഷനൽ ജില്ല സെഷൻസ്​ കോടതി ജഡ്ജി എൻ. ഹരികുമാർ ഉത്തരവായി. ക്ലാസിൽ ശ്രദ്ധിക്കാതെ വിഷാദവതിയായി കണ്ട കുട്ടിയെ ക്ലാസ്​ ടീച്ചർ കൗൺസലിങ്ങിന്​ അയച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്​ഥിരം മദ്യപാനിയായ പ്രതി വീട്ടിലെല്ലാവരെയും ദേഹോപദ്രവം ഏൽപിക്കുക പതിവാണ്. േപ്രാസിക്യൂഷനുവേണ്ടി സ്​പെഷൽ പബ്ലിക് േപ്രാസിക്യൂട്ടർ ജി. സുഹോത്രൻ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.