കിളിമാനൂർ പഞ്ചായത്തിൽ ഒരു കുടുംബത്തിലെ എട്ടുപേർ ഉൾപ്പെടെ 10 പേർക്ക് കോവിഡ്

നാലു വയസ്സുകാരനും പോസിറ്റിവ് കിളിമാനൂർ: കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ നാലുവയസ്സുള്ള ആൺകുട്ടി അടങ്ങുന്ന ഒരു കുടുംബത്തിലെ എട്ടുപേർക്കുൾപ്പെടെ 10പേർക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ പൊലീസുകാരനുമുണ്ട്. പഞ്ചായത്തിലെ രണ്ടുവാർഡുകളിലായി കഴിഞ്ഞ ദിവസം 10പേർക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുകയും വാർഡുകളെ കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പഞ്ചായത്തിലെ 12ാം വാർഡായ കായാട്ടുകോണത്തുള്ള ഒരു കുടുംബത്തിലെ എട്ടുപേർക്കാണ് രോഗം കണ്ടെത്തിയത്. കുടുംബത്തിലെ 49 വയസ്സുള്ള സ്ത്രീക്കും അവരുടെ 80 വയസ്സുള്ള പിതാവിനും 72 വയസ്സുള്ള മാതാവിനും 25, 19 വീതം വയസ്സുള്ള രണ്ടു ആൺമക്കൾക്കും 26 വയസ്സുള്ള മകൾക്കും 31 വയസ്സുള്ള മകളുടെ ഭർത്താവിനും നാലു വയസ്സുള്ള ചെറുമകനുമാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ ഏഴാം വാർഡായ പുളിമ്പള്ളികോണത്ത് 28 വയസ്സുള്ള പൊലീസുകാരനും 14ാം വാർഡായ പോങ്ങനാട് 78 വയസ്സുള്ള വൃദ്ധനുമടക്കം 10 പേർക്കാണ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റിവ് കണ്ടെത്തിയത്. അതേസമയം എല്ലാവരെയും യഥാസമയം ആശുപത്രികളിൽ എത്തിക്കാൻ കഴിഞ്ഞതായും പോങ്ങനാട് സ്വദേശി മറ്റ് അസുഖങ്ങളെ തുടർന്ന് നേരത്തേതന്നെ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. ആരോഗ്യ വകുപ്പ് നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അല്ലാത്തവർക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്നും എം.എൽ.എ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ കിളിമാനൂർ മേഖലയിൽ അമ്പതോളം പേർക്കാണ് രോഗം പോസിറ്റിവായത്. പൊതുമാർക്കറ്റുകളിലും ബാങ്കുകൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിലും ഇപ്പോഴും ജനക്കൂട്ടമാണ്. സർക്കാർ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന്​ വിവിധ സന്നദ്ധ സംഘടനകളും അസോസിയേഷനുകളും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.