മാതാവിന് മകന്‍റെ മർദനം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കൊല്ലം: ചവറ തെക്കുംഭാഗത്ത് മാതാവിനെ മകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ല ​െപാലീസ് മേധാവി ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. 84 വയസ്സുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകൻ ഓമനക്കുട്ടൻ മർദിച്ചത്. തടയാൻ ശ്രമിച്ച സഹോദരനും മർദനമേറ്റു. അയൽവാസിയായ വിദ്യാർഥിയാണ് ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയത്. നേര​േത്തയും സമാന രീതിയിൽ മദ്യപിച്ചെത്തി ഇയാൾ മാതാവിനെ മർദിക്കാറുണ്ടായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. വലിച്ചിഴക്കുന്നതിനിടെ മാതാവിന്‍റെ വസ്ത്രങ്ങൾ അഴിഞ്ഞുപോയിട്ടും വീണ്ടും അടിക്കുന്നതും ചവിട്ടുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മകനെതിരെ മൊഴി നൽകാൻ മാതാവ്​ തയാറായിട്ടില്ല. തന്നെ മർദിച്ചിട്ടില്ലെന്നും വീണ് പരിക്കേറ്റതാണെന്നുമാണ് മാതാവ്​ ഓമന പറയുന്നത്. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.