ഏകാംഗ ദൃശ്യകലാ പ്രദര്‍ശനം

തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമി വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കുന്ന എബിന്‍ പി.ആറിന്റെ 'ഹോസ്റ്റ്-പാരസൈറ്റ്' ഏകാംഗ ദൃശ്യകലാ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 22 ന് വൈകീട്ട്​ 4.30ന് കലാനിരൂപകന്‍ ജോണി എം.എല്‍ നിര്‍വഹിക്കും. എബിന്‍ തന്റെ സാമൂഹികവും ഗൃഹാതുരവുമായ ചുറ്റുപാടുകളിലെ മനുഷ്യനും മൃഗങ്ങളും അടങ്ങുന്ന ആവാസവ്യവസ്ഥയെ ശിൽപങ്ങളിലൂടെ പുനഃസൃഷ്ടിക്കുന്നു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6.30 വരെ നടക്കുന്ന പ്രദര്‍ശനം മാര്‍ച്ച് 29 ന് സമാപിക്കും. തിങ്കളാഴ്ച അവധി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.