അപകട സാധ്യത ഉയർത്തി റോഡ് വക്കിലൊരു വാട്ടർ ടാങ്ക്

attn Special പാലോട്: നന്ദിയോട് കുറുപുഴ പച്ചമല റോഡിൽ കുത്തനെയുള്ള കയറ്റവും കൊടും വളവും ഉള്ള ഭാഗത്ത് റോഡിലേക്ക് തള്ളി നിൽക്കുന്ന വാട്ടർ ടാങ്ക് അപകട ഭീഷണിയാകുന്നു. വർഷങ്ങൾക്ക് മുമ്പ്​ താലൂക്ക് ഓഫിസിൽനിന്ന്​ താൽക്കാലികമായി സ്ഥാപിച്ച ടാങ്കാണിത്. വേനലിൽ ശുദ്ധജല ക്ഷാമം നേരിട്ടപ്പോൾ ജലവിതരണത്തിനായി താൽക്കാലികമായി സ്ഥാപിച്ച ഈ ടാങ്ക് പൊട്ടി ഉപയോഗശൂന്യമാണ്. ഇപ്പോൾ റോഡ് നവീകരണം നടന്നിട്ടും ടാങ്ക് മാത്രം മാറിയില്ല. ഇതുമൂലം നിരവധി അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. പല പ്രാവശ്യം കുറുപുഴ വില്ലേജ് ഓഫിസറുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഫലം ഉണ്ടായിട്ടില്ല. ടാങ്ക് അടിയന്തരമായി ഇവിടെനിന്ന്​ മാറ്റാൻ ബന്ധപ്പെട്ട അധികാരികൾ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.