സർക്കാറി​െൻറ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന് കരാറുകാർ​

സർക്കാറി​ൻെറ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന് കരാറുകാർ​ തിരുവനന്തപുരം: ക്വാറി, ക്രഷർ ഉൽപന്നങ്ങൾക്ക്​ ഏകപക്ഷീയമായി വില വർധിപ്പിച്ചത്​ സംസ്ഥാനത്ത്​ നിർമാണ പ്രവർത്തനങ്ങളെ സ്​തംഭിപ്പിക്കുമെന്ന്​ ഒാൾ കേരള ഗവൺമൻെറ്​ കോൺട്രാക്​ടേഴ്​സ്​ അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ഇടപെട്ട്​ പ്രശ്​നത്തിന്​ പരിഹാരമുണ്ടാക്കിയില്ലെങ്കിൽ ജനുവരി മുതൽ സർക്കാറി​ൻെറ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കും. ഇപ്പോഴത്തെ വില വർധന​ ക്രഷർ, ക്വാറി ഉടമകൾക്ക്​ അമിത ലാഭം നേടുന്നതിനുവേണ്ടിയാണെന്നും പ്രസിഡൻറ്​ പി. മോഹൻകുമാർ, ജന. സെക്രട്ടറി ജി. സോമശേഖരൻ നായർ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.