നീറ്റ്​-യു.ജി: ഫിസിക്​സ്​ ഹിന്ദി പതിപ്പിലെ പിഴവ്​ വിദഗ്​ധ സമിതി പരിശോധിക്കും

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്​-യു.ജി) ഫിസിക്​സ്​ ഹിന്ദി പതിപ്പിലെ പിഴവ്​ പരിശോധിക്കാൻ വിദഗ്​ധ സമിതിയെ ​നിയോഗിച്ചതായി ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) സു​പ്രീംകോടതിയെ അറിയിച്ചു. വിദ്യാർഥികളുടെ ആശങ്ക അകറ്റാനായി പിശക്​ വന്ന ചോദ്യങ്ങൾ വീണ്ടും വിലയിരുത്താൻ മൂന്നംഗ സമിതിയെയാണ്​ നിയോഗിച്ചിരിക്കുന്നതെന്ന്​ എൻ.ടി.എക്ക്​ വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്​റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിനോട് പറഞ്ഞു. വിദഗ്ധ സമിതി നടത്തിയ വിലയിരുത്തലി​‍ൻെറ വിശദാംശങ്ങൾ എൻ.ടി.എ സത്യവാങ്മൂലമായി കോടതിയിൽ സമർപ്പിക്കും. ഫിസിക്‌സ് പേപ്പറിലെ (കോഡ് പി2) സെക്​ഷൻ-എയുടെ രണ്ടാം നമ്പർ ചോദ്യമാണ്​ സമിതി വീണ്ടും വിലയിരുത്തുക. കേസ് കൂടുതൽ വാദം കേൾക്കാനായി നവംബർ 30ലേക്ക്​ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.