നെടുമങ്ങാട്, കോന്നി ജയിൽ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: 727 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന പൂജപ്പുര സെൻട്രൽ ജയിലിൽ 1350 പേരെ പാർപ്പിച്ച സാഹചര്യത്തിൽ കോന്നിയിലും നെടുമങ്ങാട്ടും സ്ഥാപിക്കുന്ന ജയിലുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക്​. ഉത്തരവിൽ സ്വീകരിക്കുന്ന നടപടികൾ ജയിൽ ഡി.ജി.പി ഡിസംബർ 23ന് മുമ്പ്​ സമർപ്പിക്കണം. കേസ് ഡിസംബർ 29ന് പരിഗണിക്കും. വിഷയത്തിൽ ജയിൽ വിഭാഗം ഡി.ജി.പി വിശദീകരണം നൽകിയിരുന്നു. ദക്ഷിണ മേഖലയിലെ ജയിലുകളിൽനിന്ന്​ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് തടവുകാരെ മാറ്റുന്നത് പതിവാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ല ജയിലുകളുടെ നിർമാണം നടന്നുവരികയാണ്. കോന്നിയിലും നെടുമങ്ങാടും ജയിലുകളുടെ പ്രവർത്തനം ആരംഭിച്ചാൽ പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരുടെ എണ്ണം കുറക്കാനാകും. എന്നാൽ, കോന്നിയിലും നെടുമങ്ങാടും നിർമിക്കുന്ന ജയിലുകൾ എന്ന് പൂർത്തിയാകുമെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. പി.കെ. രാജു സമർപ്പിച്ച പരാതിയിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.