ജനാധിപത്യത്തിലേക്ക്​ ഫാഷിസം കടന്നുകയറുന്നു -ആലംകോട് ലീലാകൃഷ്ണൻ

തിരുവനന്തപുരം: ജനാധിപത്യത്തിലേക്ക്​ ഫാഷിസം കടന്നുകയറുന്നെന്ന് കവിയും യുവകലാ സാഹിതി പ്രസിഡൻറുമായ ആലംകോട് ലീലാകൃഷ്ണൻ. സംസ്കാരത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കേണ്ട ചുമതല കലാകാരന്മാർക്കുണ്ട്​. യുവകലാസാഹിതി ജില്ല സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതിര ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അഡ്വ. സി.എ. നന്ദകുമാർ പ്രവർത്തന റിപ്പോർട്ടും യുവകലാസാഹിതി ജനറൽ സെക്രട്ടറി ഇ.എം. സതീശൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. വി.പി. ഉണ്ണികൃഷ്ണൻ, ഗീതാ നസീർ, ഷീലാ രാഹുലൻ, എൻ.കെ. കിഷോർ, ശിവ മുരളി, അനിൽ പ്രതാപ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം. മഹേഷ് കുമാർ (പ്രസി.), എൻ.കെ. കിഷോർ, എ.എം. റൈസ്, കെ. ഗോപാലകൃഷ്ണൻ നായർ, ദേവകി (വൈസ് പ്രസി.) അഡ്വ. സി.എ. നന്ദകുമാർ (സെക്ര.), ചുള്ളാളം ബാബുരാജ്, വിജയൻ നെടുമങ്ങാട്, എം. ശ്രീകാന്ത് (ജോയൻറ്​ സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.