സ്വയരക്ഷക്ക്​ കുരുമുളക് സ്പ്രേ കരുതണമെന്ന്​ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്വയരക്ഷക്കായി കുരുമുളക് സ്പ്രേ പോലുള്ള സാധനങ്ങൾ കൈയിൽ കരുതണമെന്ന് മുൻ ഡി.ജി.പി ആർ. ശ്രീലേഖ. എ.പി.ജെ. അബ്​ദുൽ കലാം സാങ്കേതിക സർവകലാശാല ഒന്നാം വർഷ ബി.ടെക് വിദ്യാർഥികൾക്കായി നടത്തുന്ന അക്കാദമിക് അവബോധ പരിശീലനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ശ്രദ്ധയോടെ സുഹൃത്തുക്കളെ തെരഞ്ഞെടുക്കണം. ആരോഗ്യകരവും സ്വീകാര്യവുമായ രീതിയിലാകണം സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതെന്നും അവർ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൈക്യാട്രിസ്​റ്റ്​ ഡോ. അരുൺ ബി. നായർ ജീവിത വിജയത്തിന് സൈക്കോ-സോഷ്യൽ കഴിവുകൾക്കുള്ള പങ്കിനെക്കുറിച്ച് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.