മടവൂർ വില്ലേജ് ഓഫിസ് സ്മാർട്ട് കെട്ടിടം ഉദ്ഘാടനം ചെയ്തു

കിളിമാനൂർ: മടവൂർ വില്ലേജ് ഓഫിസിലെ സ്​മാർട്ട്​ കെട്ടിടം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. വർക്കലയിലെ ഏഴ് വില്ലേജ് ഓഫിസുകൾ സ്മാർട്ടാക്കാൻ ഫണ്ട് അനുവദിക്കുമെന്നും റീസർവേക്ക് വേണ്ടിയുള്ള ഡ്രോൺ സർവേ ജില്ലയിലെ വർക്കല താലൂക്കിൽനിന്ന്​ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. വി. ജോയ് എം.എൽ.എയുടെ ശ്രമഫലമായി റവന്യൂ വകുപ്പി​ൻെറ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ്​ കെട്ടിടം പൂർത്തീകരിച്ചത്. ചടങ്ങിൽ അഡ്വ. വി. ജോയ് എം.എൽ.എ അധ്യക്ഷതവഹിച്ചു. ജില്ല കലക്ടർ നവ്​ജ്യോത് ഖോസെ സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്തംഗം ബേബി സുധ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജുകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം അഫ്സൽ, തഹസിൽദാർ വിനോദ്​രാജ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.