നൈപുണ്യ വികസന കേന്ദ്രങ്ങള്‍ തുടങ്ങും -മുഖ്യമന്ത്രി

തിരുവനന്തപുരം: ആഗോളതലത്തിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി കേരളത്തില്‍ വിപുലമായ നൈപുണ്യ വികസനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും നിലവിലുള്ള കേന്ദ്രങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍ക്ക സംഘടിപ്പിച്ച ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ മുഖ്യപ്രഭാഷണം നടത്തി. ചീഫ് സെക്രട്ടറി വി.പി. ജോയ് അധ്യക്ഷതവഹിച്ചു. ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പന്‍, സി.വി. റപ്പായി, ഫിക്കി വൈസ് പ്രസിഡൻറ്​ സുഭ്രകാന്ത് പാണ്ഡെ, ഖത്തര്‍ ബിര്‍ള പബ്ലിക് സ്‌കൂള്‍ ഡയറക്ടര്‍ ഡോ. മോഹന്‍ തോമസ്, ബ്രൂണെ സെരിക്കണ്ടി ഗ്രൂപ് സി.ഇ.ഒ രവി ഭാസ്‌കരന്‍, വിദേശകാര്യ സഹകരണത്തിനായുള്ള സംസ്ഥാന സര്‍ക്കാറി​ൻെറ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി വേണു രാജാമണി, നോര്‍ക്ക റൂട്ട്സ് റസിഡൻറ്​ വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ എന്നിവർ സംസാരിച്ചു. സമാപന സെഷനില്‍ സ്പീക്കര്‍ എം.ബി. രാജേഷ് മുഖ്യാതിഥിയായിരുന്നു. എ.സി. മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.