ഡി.വൈ.എഫ്.ഐ പ്രസിഡൻറ്​ സ്ഥാനം മന്ത്രി മുഹമ്മദ് റിയാസ് ഒഴിയുന്നു

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ്​ സ്ഥാനം മന്ത്രി മുഹമ്മദ് റിയാസ് ഒഴിയുന്നു. പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കാൻ ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അടുത്തയാഴ്ച ചേരും. സംസ്ഥാന സെക്രട്ടറി എ.എ. റഹിം അഖിലേന്ത്യ പ്രസിഡൻറാകാനാണ്​ സാധ്യത. എ.എ. റഹിമും ജെയ്ക് സി. തോമസും പ്രവർത്തനകേന്ദ്രം ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സൻെററിലേക്ക് മാറ്റാൻ സംഘടനയുടെ സംസ്ഥാന ഫ്രാക്‌ഷൻ യോഗം തീരുമാനിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിയായപ്പോൾതന്നെ റിയാസ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ്​ സ്ഥാനമൊഴിയാൻ താൽപര്യമറിയിച്ചിരുന്നു. പക്ഷേ, തീരുമാനം നീണ്ടു. ഇരട്ട പദവികൾ ഒരുമിച്ച്​ കൊണ്ടുപോകാനുള്ള പ്രയാസം റിയാസ് വീണ്ടും അറിയിച്ചതോടെയാണ് തീരുമാനം വേഗത്തിലായത്. എ.എ. റഹിം അഖിലേന്ത്യ പ്രസിഡൻറായാൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തും മാറ്റമുണ്ടാകും. വയനാട്ടിൽനിന്നുള്ള റഫീഖി​ൻെറ പേരാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കേൾക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.