വിവാഹമോചനം: കുട്ടിയുടെ പേര്​ ഉൾപ്പെടുത്തി റേഷൻ കാർഡ് നൽകാൻ ഉത്തരവ്​

കൊല്ലം: മാതാപിതാക്കൾ വേർപിരിയുകയോ വിവാഹമോചന കേസുകൾ നടക്കുകയോ ചെയ്യുന്നവരുടെ കുട്ടികളെ സംരക്ഷിക്കുന്നവർക്ക് കുട്ടിയുടെ പേരുൾപ്പെടുത്തിയ റേഷൻ കാർഡ് അപേക്ഷ സ്വീകരിച്ച് ഒരാഴ്ചക്കുള്ളിൽ നൽകാൻ സംസ്ഥാന ബാലാവകാശ കമീഷൻ ഉത്തരവ്​. സംരക്ഷണ ചുമതല ഏറ്റെടുത്തവർക്ക് റേഷൻ കാർഡില്ലെങ്കിൽ, കുട്ടികൾക്കും റേഷൻ നിഷേധിക്കപ്പെടും. ഇത് ബാലാവകാശ നിയമങ്ങളുടെ ലംഘനമാണ്. സാങ്കേതിക കാരണങ്ങളാൽ കുട്ടികളുടെ പേര് റേഷൻ കാർഡിൽ ഉൾപ്പെടുത്താൻ കഴിയാതെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല ഭർത്താവ് സുജിത്കുമാറിൽനിന്ന്​ വേർപിരിഞ്ഞ്​ താമസിക്കുന്ന പരവൂരിലെ വി.എസ്​. വിനയ മക​ൻെറ പഠനാവശ്യത്തിന്​ ഭർത്താവി​ൻെറ റേഷൻ കാർഡിൽനിന്ന് ത​ൻെറയും മക​ൻെറയും പേരുകൾ നീക്കം ചെയ്ത് പുതിയ കാർഡ് ലഭിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് കമീഷന് നൽകിയ ഹരജി പരിഗണിച്ചാണ് ഉത്തരവ്​. സ്വീകരിച്ച നടപടി 30 ദിവസത്തിനകം റിപ്പോർട്ട് ചെയ്യാനും ഭക്ഷ്യ- പൊതുവിതരണ സെക്രട്ടറിക്കും സിവിൽ സപ്ലൈസ് ഡയറക്ടർക്കും കമീഷൻ അംഗം റെനി ആൻറണി നിർദേശം നൽകി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.