സുമനസ്സുകളുടെ കനിവ് കാത്ത് ഒമ്പത് വയസ്സുകാരൻ

(ചിത്രം)....must.... കൊല്ലം: ഹൃദയവാൽവ് ജന്മനാ തകരാറിലായ ഒമ്പത് വയസ്സുകാരൻ സഹായം തേടുന്നു. നാലാം ക്ലാസ് വിദ്യാർഥിയായ കരിക്കോട് അലമാട്ട് പടിഞ്ഞാറ്റതിൽ അനു ഭവനത്തിൽ ജിഷ്ണു അഖിലാണ് ചികിത്സക്കായി സഹായം തേടുന്നത്​. തിരുവനന്തപുരം ശ്രീചിത്രയിലാണ്​ ചികിത്സ. പൂർണമായും ഭേദമാകാൻ ശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്ക്​ രണ്ടുലക്ഷം രൂപയാണ് ചെലവ്. സ്വന്തമായി വീടോ ഭൂമിയോ ഇവർക്കില്ല. മാതാവ്​ വിജയലക്ഷ്മി കടയിൽ ജോലി ചെയ്താണ് കുടുംബം നോക്കിയിരുന്നത്. ലോക്​ഡൗൺ വന്നതോടെ ആ വരുമാനവും നിലച്ചു. കരിക്കോട് ഡിവിഷൻ കൗൺസിലർ സുജ കൃഷ്ണ​ൻെറ നേതൃത്വത്തിൽ ശസ്ത്രക്രിയക്കും ചികിത്സക്കുമുള്ള പണം കണ്ടെത്തുന്നതിന്​ സഹായസമിതി രൂപവത്​കരിച്ചിട്ടുണ്ട്. വിജയലക്ഷ്മിയുടെ അക്കൗണ്ട് നമ്പർ: SBl (എസ്.ബി.ഐ കരിക്കോട് ബ്രാഞ്ച് ) 67347963969. ഐ.എഫ്.എസ്.ഇ കോഡ് SBlN 0070870. ഫോൺ 8594070780.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.