റേഷൻ വ്യാപാരികളുടെ സമരം മൂന്നാംവാരത്തിലേക്ക്

തിരുവനന്തപുരം: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ്​ അസോസിയേഷ​ൻെറ നേതൃത്വത്തിൽ നടക്കുന്ന റിലേ സത്യഗ്രഹം മൂന്നാം വാരത്തിലേക്ക് കടന്നു. യു.ഡി.എഫ് കൺവീനർ എം.എം. ഹസനാണ് ചൊവ്വാഴ്ച സമരം ഉദ്ഘാടനം ചെയ്തത്. തൊഴിലാളി വർഗ പാർട്ടി ഭരിക്കുമ്പോൾ ചെയ്ത പണിക്ക് കൂലി നിഷേധിക്കുന്ന നിലപാട് ധിക്കാരപരവും അപലപനീയവുമാണെന്ന് അദ്ദേഹം ആരോപിച്ചു. സമരത്തിനോട് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഒക്ടോബർ ഒന്നുമുതൽ കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ സംഘടന നിർബന്ധിതമാവുമെന്ന് നേതാക്കൾ സൂചന നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, സംസ്ഥാന ട്രഷറർ ഇ. അബൂബക്കർ ഹാജി, സംസ്ഥാന വൈസ് ​പ്രസിഡൻറ് വി.പി. ജയപകാശ്, പാലക്കാട് നേതാക്കളായ കെ.എം. അബ്​ദുൽ സത്താർ, കെ. രാധാകൃഷ്ണൻ, എ. കൃഷ്ണൻ, എം.എച്ച്. അബ്​ദുൽ നസീർ, പി.എ. സേതുരാജ്, അച്യുതൻകുട്ടി, ബേബി ശ്രീകൃഷ്ണപുരം എന്നിവർ സംസാരിച്ചു. AKRRDA വിവിധ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള റേഷൻ ഡീലേഴ്സ്​ അസോസിയേഷൻ നടത്തുന്ന റിലേ സത്യഗ്രഹത്തിൻെറ പതിനാലാം ദിവസത്തെ സമരം യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.