സ്വകാര്യ ബസുടമ തൂങ്ങിമരിച്ച നിലയിൽ

വർക്കല: സ്വകാര്യ ബസുടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ മേഖലയിൽ സർവിസ് നടത്തിയിരുന്ന എം.ഇ.എസ് ബസ്​ ഉടമ ആലംകോട് സ്വദേശി നൂറുദ്ദീൻ (60) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചയാണ് പാലാംകോണം വൃദ്ധസദനത്തിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. കടയ്ക്കാവൂർ ​െപാലീസ് കേസെടുത്തു. ഇൻക്വസ്​റ്റ്​ നടത്തിയശേഷം മൃതശരീരം ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പരിശോധനക്കായി അയച്ചു. വളരെ നാളായി പ്രമേഹത്തെ തുടർന്ന് കാഴ്ചശക്തി കുറഞ്ഞുവരുന്നത് മൂലം ദുഃഖിതനായിരുന്നുവെന്ന്​ ​െപാലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.