ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ സിക രോഗികളായ രണ്ടുപേരെ കണ്ടെത്തിയ സാഹചര്യത്തിൽ ജില്ല മെഡിക്കൽ സംഘം ബാലരാമപുരം പഞ്ചായത്ത് സന്ദർശിച്ചു. കൊതുക് നിവാരണത്തിനായി പഞ്ചായത്ത് പ്രദേശത്ത് ആരോഗ്യവകുപ്പ് ഫോഗിങ്ങും സ്േപ്രയിങ്ങും നടത്തി തുടർനടപടികൾ ആരംഭിച്ചു. ബാലരാമപുരം പഞ്ചായത്തിലെ ഏഴാം വാർഡിലും 19ാം വാർഡിലും സിക ബാധിതരായ രണ്ടുപേരെ കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന. സിക ബാധിതരുള്ള പ്രദേശത്തെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഈഡിസ് കൊതുകിൻെറ സാധ്യതയുള്ളതിനാൽ പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും പരിശോധന നടത്തും. പഞ്ചായത്തിലെ 7,8,15,18,19 വാർഡുകളിലാണ് പരിശോധനയും സമ്പൂർണ സർവേയും നടത്തുന്നത്. രോഗലക്ഷണമുള്ളവരെ കണ്ടെത്തി പരിശോധിക്കുകയും കൊതുകിൻെറ ഉറവിടം നശിപ്പിക്കുകയും ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ആരോഗ്യവകുപ്പിൻെറ ഉന്നതല യോഗവും ബാലരാമപുരത്ത് നടത്തി. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകിൻെറ നശീകരണത്തിന് ശ്രദ്ധ പുലർത്തണമെന്ന് ബാലരാമപുരം മെഡിക്കൽ ഓഫിസർ ഡോ. ബിജു പറഞ്ഞു. ചെടിച്ചട്ടികളിലും വീട്ടിലെ ഫ്രീഡ്ജിന് പിറകിലെ വേസ്റ്റ് വെള്ളം കെട്ടുന്ന േട്രകളും ദിനവും ശുചീകരിക്കണമെന്നും ഡോക്ടർ പറഞ്ഞു. sikka 2 ചിത്രം ബാലരാമപുരം പഞ്ചായത്തിൻെറ ഏഴാം വാർഡിൽ സിക വൈറസ് പ്രതിരോധ പ്രവർത്തനവുമായി ആരോഗ്യവകുപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.